Asianet News MalayalamAsianet News Malayalam

ഏകദിനങ്ങളിൽ അയാൾക്കിനി അവസരം കിട്ടുമെന്ന് തോന്നുന്നില്ല; ഇന്ത്യൻ ബാറ്റ്സ്മാനെക്കുറിച്ച് സെവാ​ഗ്

മൂന്ന് ഏകദിനങ്ങളിലും അവസരം ലഭിച്ച മനീഷ് പാണ്ഡെക്ക് സമ്മർദ്ദമൊന്നും ഇല്ലാതിരുന്നിട്ടും വലിയ സ്കോർ നേടാനായിരുന്നില്ല. 26, 37,11 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരങ്ങളിൽ മനീഷിന്റെ സ്കോർ.

Manish Pandey may no longer get a chance for India in ODIs Says Virendar Sehwag
Author
Colombo, First Published Jul 24, 2021, 10:53 PM IST

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ യുവതാരങ്ങളെല്ലാം കിട്ടിയ അവസരം മുതലാക്കി. പൃഥ്വി ഷായും ഇഷാൻ കിഷനും ദീപക് ചാഹറും രാഹുൽ ചാഹറും സഞ്ജു സാംസണുമെല്ലാം ലഭിച്ച അവസരങ്ങളിൽ മികവ് കാട്ടിയപ്പോൾ നിരാശപ്പെടുത്തിയ താരങ്ങളിൽ മുന്നിലുള്ളത് പരിചയസമ്പന്നനായ മനീഷ് പാണ്ഡെയാണ്.

മൂന്ന് ഏകദിനങ്ങളിലും അവസരം ലഭിച്ച മനീഷ് പാണ്ഡെക്ക് സമ്മർദ്ദമൊന്നും ഇല്ലാതിരുന്നിട്ടും വലിയ സ്കോർ നേടാനായിരുന്നില്ല. 26, 37,11 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരങ്ങളിൽ മനീഷിന്റെ സ്കോർ. അതുകൊണ്ടുതന്നെ തൽക്കാലത്തേക്കെങ്കിലും മനീഷ് പാണ്ഡെക്ക് ഇനി ഏകദിന ടീമിൽ അവസരമുണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാ​ഗ്.

Manish Pandey may no longer get a chance for India in ODIs Says Virendar Sehwagമൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ച താരമാണ് പാണ്ഡെ. അതുകൊണ്ടുതന്നെ തന്റെ സ്ഥാനം നിലനിർത്താൻ ലഭിച്ച സുവർണാവസരവും. മൂന്ന് മത്സരങ്ങളിലും കാര്യമായ സമ്മർദ്ദങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പാണ്ഡെക്ക് സ്കോറിം​ഗ് നിരക്ക് ഉയർത്താനായില്ല. അതുകൊണ്ടുതന്നെ ശ്രീലങ്കക്കെതിരായ പരമ്പരയിൽ തന്നെ ഏറ്റവും കൂടുതൽ ബാറ്റ്സ്മാനും പാണ്ഡെ ആണെന്ന് സെവാ​ഗ് ക്രിക് ബസിനോട് പറഞ്ഞു.

ശ്രീലങ്കക്കെതിരായ ശരാശരി പ്രകടനം തൽക്കാലത്തേക്ക് എങ്കിലും പാണ്ഡെക്ക് ഏകദിന ടീമിലേക്കുള്ള വഴി അടക്കുമെന്നും സെവാ​ഗ് വ്യക്തമാക്കി. ഇനി അഥവാ തിരിച്ചെത്തുകയാണെങ്കിൽ അത് ദീർഘകാലത്തേക്ക് ആയിരിക്കും. സൂര്യകുമാർ യാദവും ഇഷാൻ കിഷനുമെല്ലാം അടിച്ചു തകർത്തിടത്ത് പാണ്ഡെ നിറം മങ്ങിയെന്നും അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളിൽ പാണ്ഡെക്ക് പകരം മധ്യനിരയിൽ ഇവരെയാകും പരി​ഗണിക്കുയെന്നും സെവാ​ഗ് പറഞ്ഞു.

ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം

ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം

Manish Pandey may no longer get a chance for India in ODIs Says Virendar Sehwag

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios