Asianet News MalayalamAsianet News Malayalam

പുറത്തായതിന് പിന്നാലെ പാക് പേസര്‍ 'ഏറുകാരനെന്ന്' ആംഗ്യം; സ്റ്റോയ്നിസിനെതിരെ രൂക്ഷ വിമര്‍ശനം

ഫെബ്രുവരിയില്‍ സംശയാസ്പദമായ ബൗളിംഗ് ആക്ഷന്‍റെ പേരില്‍ ഹസ്നൈനെ ഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ജൂണില്‍ ഐസിസി നീരീക്ഷക സമിതിയുടെ വിലയിരുത്തലിനുശേഷം ബൗളിംഗ് ആക്ഷനില്‍ കുഴപ്പമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹസ്നൈന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തി.

Marcus Stoinis is slammed for accusing Pak bowler Muhammad Hasnain as chucker
Author
London, First Published Aug 15, 2022, 10:42 PM IST

ലണ്ടന്‍: പാക് പേസര്‍ മുഹമ്മദ് ഹസ്നൈനെ ഏറുകാരനെന്ന് ആംഗ്യം കാട്ടിയ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസിനെതിരെ രൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടില്‍ നടക്കുന്ന ദ ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ സതേണ്‍ ബ്രേവിനായി കളിക്കുന്ന സ്റ്റോയ്നിസ് ഓവല്‍ ഇന്‍വിസിബിളിന്‍റെ താരമായ ഹസ്നൈന്‍റെ പന്തില്‍ പുറത്തായിരുന്നു. ഔട്ടായശേഷം ഡഗ് ഔട്ടിലേക്ക് നടക്കുമ്പോഴാണ് ഹസ്നൈന്‍ ഏറുകാരനാണെന്ന രീതിയില്‍ സ്റ്റോയ്നിസ് കൈ കൊണ്ട് ആംഗ്യം കാട്ടിയത്. 27 പന്തില്‍ സ്റ്റോയ്നിസ് 37 റണ്‍സടിച്ച് തിളങ്ങിയെങ്കിലും ടീം ഏഴ് വിക്കറ്റിന് തോറ്റു.

ഫെബ്രുവരിയില്‍ സംശയാസ്പദമായ ബൗളിംഗ് ആക്ഷന്‍റെ പേരില്‍ ഹസ്നൈനെ ഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ജൂണില്‍ ഐസിസി നീരീക്ഷക സമിതിയുടെ വിലയിരുത്തലിനുശേഷം ബൗളിംഗ് ആക്ഷനില്‍ കുഴപ്പമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹസ്നൈന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. ഐസിസി അംഗീകരിച്ച ബൗളറുടെ ആക്ഷനെതിരെ സ്റ്റോയ്നിസ് നടത്തിയ അംഗവിക്ഷേപമാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിന്‍റെ ടിക്കറ്റിനായി ആരാധകരുടെ കൂട്ടപ്പൊരിച്ചില്‍, വെബ്സൈറ്റ് പണിമുടക്കി

ഇതാദ്യമായല്ല ഓസ്ട്രേലിയന്‍ താരങ്ങള്‍ ഹസ്നൈനെ ഏറുകാരനെന്ന് വിശേഷിപ്പിക്കുന്നത്. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കുമ്പോള്‍ സിഡ്നി സിക്സേഴ്സ് നായകന്‍ മോയിസ് ഹെന്‍റിക്കസും ഹസ്നൈനെ ഏറുകാരനെന്ന് പറഞ്ഞ് സ്ലെഡ്ജ് ചെയ്തിരുന്നു. നൈസ് ത്രോ മേറ്റ് എന്ന് പറഞ്ഞായിരുന്നു ഹെന്‍റിക്കസ് ഹസ്നൈനെ കളിയാക്കിയത്. ഇതിനുശേഷം ഹസ്നൈന്‍റെ ബൗളിംഗ് ആക്ഷനെ ചോദ്യം ചെയ്ത് ഹെന്‍റിക്കസ് പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരം മുതല്‍ ഹസ്നൈന്‍റെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദമാണെന്നും അത് നിയമവിധേയമാണോ എന്ന് നോക്കാന്‍ തന്‍റെ കൈയില്‍ പ്രൊട്ടാക്ടര്‍ ഇല്ലെന്നും ഹെന്‍റിക്കസ് പറഞ്ഞു. സംശയാസ്പദമായ ആക്ഷന്‍റെ പേരില്‍ ഹസ്നൈന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും പൊതുവികാരം പേടിച്ച് അമ്പയര്‍മാര്‍ കണ്ണടക്കുന്നതാകാമെന്നും തന്നെ സംബന്ധിച്ച് ഹസ്നൈന്‍റെ ബൗളിംഗ് ആക്ഷന്‍ കളിയുടെ മാന്യതക്ക് നിരക്കുന്നതല്ലെന്നും ഹെന്‍റിക്കസ് തുറന്നടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios