മാര്‍ക് രാംപ്രകാശിനെ ഇംഗ്ലണ്ട് ബാറ്റിങ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. ആഗസ്റ്റില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ രാംപ്രകാശ് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ഇംഗ്ലണ്ട്് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) വ്യക്തമാക്കി.

ലണ്ടന്‍: മാര്‍ക് രാംപ്രകാശിനെ ഇംഗ്ലണ്ട് ബാറ്റിങ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. ആഗസ്റ്റില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ രാംപ്രകാശ് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ഇംഗ്ലണ്ട്് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) വ്യക്തമാക്കി. ഇക്കാര്യം രാം പ്രകാശും ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലക സ്ഥാനം ഗ്രഹാം തോര്‍പ്പ് ഏറ്റെടുത്തിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെ നടന്ന ഏകദിന പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. ഇതോടെ രാംപ്രകാശിന്റെ കാര്യത്തില്‍ തീരുമാനമാവുകയായിരുന്നു. 2014ലാണ് രാംപ്രകാശ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ചാവുന്നത്. ഇംഗ്ലണ്ടിന് വേണ്ടി 52 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള രാംപ്രകാശ് 2350 നേടിയിട്ടുണ്ട്.