ഓരോ തവണയും അശ്വിന്‍ ചെറിയ റണ്ണപ്പ് എടുത്ത് അടുത്ത പന്തെറിയാന്‍ വേഗത്തില്‍ വന്നുകൊണ്ടേയിരുന്നു. എനിക്ക് പന്ത് നേരിടാനുള്ള സമയം പോലും ലഭിക്കുന്നുണ്ടായിരുന്നില്ല. അശ്വിന്‍റെ ബൗളിംഗ് താളം എനിക്കറിയാം.
അഹമ്മദാബാദ്: ഇന്‍ഡോര്‍: ബാറ്റിംഗ് ക്രീസില്‍ ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബഷെയ്നും ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനവും അശ്വിനും ലാബുഷെയ്നും തമ്മിലുള്ള തന്ത്രപരമായ ഏറ്റുമുട്ടല്‍ ആരാധകര്‍. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സിലെ ഒമ്പതാം ഓവറില്‍ അശ്വിനെ നേരിടാനൊരുങ്ങി നിന്ന ലാബുഷെയ്ന്‍ പെട്ടെന്ന് പിന്‍വാങ്ങി. പിന്നീട് ക്രീസില്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം നടന്നു. അതിനുശേഷം വീണ്ടും ബാറ്റിംഗ് സ്റ്റാന്‍സ് എടുത്തെങ്കിലും അശ്വിന്‍ പന്തെറിയാനായി റണ്ണപ്പ് എടുക്കാന്‍ തുടങ്ങിയപ്പോള്‍ ലാബുഷെയ്ന്‍ വീണ്ടും ക്രീസില്‍ നിന്ന് മാറി.
പിന്നീട് തിരിച്ച് ബാറ്റിംഗ് സ്റ്റാന്‍സ് എടുക്കാതെ ലാബുഷെയ്ന്‍ നിന്നപ്പോള്‍ അശ്വിന്‍ പിന്നില്‍ കൈയും കെട്ടി നിന്നു. സമയം പാഴാക്കാനുള്ള ലാബുഷെയ്നിന്‍റെ തന്ത്രം മനസിലാക്കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസീസ് താരത്തിന് അടുത്തെത്തി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും ബാറ്റിംഗ് സ്റ്റാന്‍സ് എടുക്കാതിരുന്നതോടെ അമ്പയര്‍ ജോ വില്‍സണും ഇടപെട്ടു. ലാബുഷെയ്നിന് അടുത്തെത്തി എന്താണ് പ്രശ്നമെന്ന് ചോദിച്ചു. തുടര്‍ന്നാണ് ലാബുഷെയ്ന്‍ ബാറ്റിംഗിന് തയാറായത്.
അഹമ്മദാബാദില്‍ കളിക്കുന്നതിന്‍റെ ഏറ്റവും വലിയ ആകാംക്ഷ ഒരു ഓസീസ് താരത്തിന്; കാരണം ഗംഭീരം
എന്നാലിപ്പോള്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം തുറന്നു പറയുകയാണ് ലാബുഷെയ്ന്‍. തന്ത്രത്തിന്‍റെ ഭാഗമായൊന്നുമല്ല, അന്ന് അങ്ങനെ ചെയ്തതെന്ന് ലാബുഷെയ്ന്‍ ദ് ഏജിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓരോ തവണയും അശ്വിന്‍ ചെറിയ റണ്ണപ്പ് എടുത്ത് അടുത്ത പന്തെറിയാന്‍ വേഗത്തില്‍ വന്നുകൊണ്ടേയിരുന്നു. എനിക്ക് പന്ത് നേരിടാനുള്ള സമയം പോലും ലഭിക്കുന്നുണ്ടായിരുന്നില്ല. അശ്വിന്‍റെ ബൗളിംഗ് താളം എനിക്കറിയാം. അതിനനുസരിച്ചായിരുന്നു ഞാന്‍ ബാറ്റിംഗിന് തയാറായി കൊണ്ടിരുന്നത്. എന്നാല്‍ ആ ഓവറില്‍ അദ്ദേഹം പെട്ടെന്ന് പെട്ടെന്ന് പന്തുകള്‍ എറിയാന്‍ തയാറായപ്പോള്‍ എനിക്ക് ആ പന്തുകള്‍ നേരിടാനായി തയാറെക്കാന്‍ സമയം കിട്ടിയിരുന്നില്ല.
ഞാന്‍ താഴെ നോക്കി നില്‍ക്കുമ്പോള്‍ പോലും അദ്ദേഹം പന്തെറിയാന്‍ തയാറായി. രണ്ട് മൂന്ന് തവണ ഞാനങ്ങനെ ചെയ്തിട്ടും അശ്വിന്‍ അത് തുടര്‍ന്നപ്പോഴാണ് ഞാന്‍ ക്രീസില്‍ നിന്ന് മാറി നിന്നത്. പിന്നീട് അമ്പയറായ ജോയല്‍ വില്‍സണ്‍ എനിക്ക് അടുത്തെത്തി പന്തുകള്‍ നേരിടാന്‍ തയാറാവണമെന്ന് പറഞ്ഞു. പന്തുകള്‍ നേരിടാന്‍ സന്തോഷമേയുള്ളൂവെന്നും എന്നാല്‍ ഞാന്‍ തയാറെടുക്കും മുമ്പ് പന്തെറിയരുതെന്നും ഞാന്‍ അമ്പയറോട് പറഞ്ഞു.
കളിയുടെ ഗതി ഓസ്ട്രേലിയക്ക് അനുകൂലമായി മാറിയിരുന്നു. ഈ സമയം അശ്വിന്‍ തന്ത്രപൂര്‍വമാണ് അത്തരത്തില്‍ പന്തെറിഞ്ഞത്. എനിക്ക് അത് മനസിലായിരുന്നു. കാരണം, തന്ത്രശാലിയാണ് അശ്വിന്‍. ഇത്തരം ചെറിയ ചെറിയ തന്ത്രങ്ങളില്‍ മിടുക്കനും-ലാബുഷെയ്ന്‍ പറഞ്ഞു. ഈ പരമ്പരയില്‍ ഒരു തവണ മാത്രമാണ് ലാബുഷെയ്ന്‍ അശ്വിന്‍റെ പന്തില്‍ പുറത്തായത്.
