അടുത്തകാലത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടായ ടീം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ബംഗ്ലാദേശ് എന്നായിരിക്കും. അതിന്റെ പ്രധാന കാരണക്കാരന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയാണെന്നതില്‍ സംശയമൊന്നുമില്ല.

ധാക്ക: അടുത്തകാലത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടായ ടീം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ബംഗ്ലാദേശ് എന്നായിരിക്കും. അതിന്റെ പ്രധാന കാരണക്കാരന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയാണെന്നതില്‍ സംശയമൊന്നുമില്ല. ടെസ്റ്റ്-ടി20 ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മൊര്‍ത്താസ ദീര്‍ഘകാലമായി ഏകദിന ടീമിന്റെ ക്യാപ്റ്റനാണ്. 

എന്നാല്‍ ഇത് എന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മൊര്‍ത്താസ. ക്യാപ്റ്റന്‍ തുടര്‍ന്നു... ശരിയാണ് ഇത് ഉറപ്പായിട്ടും എന്റെ അവസാന ലോകകപ്പായിരിക്കും. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇത് എന്റെ അവസാന സംസാരമായിരിക്കില്ല. ഒരു വലിയ ടൂര്‍ണമെന്റാണ് മുന്നിലുള്ളത്. നന്നായി കളിക്കണം. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാക്കി മാറ്റണമെന്നാണ് ഓരോ താരങ്ങളുടെയും ചിന്തയെന്നും മൊര്‍ത്താസ കൂട്ടിച്ചേര്‍ത്തു.