18 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന ക്വിന്റണ്‍ ഡി കോക്കാണ് ടീമിനെ വിജയത്തിനടുത്തെത്തിയത്. തെംബ ബവൂമ (2) ഡി കോക്കിനൊപ്പം പുറത്താവാതെ നിന്നു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്.

ഹൊബാര്‍ട്ട്: ടി20 ലോകകപ്പില്‍ സിംബാബ്‌വെ- ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. മഴ കാരണം മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് നേടി. മറുപടിയായി ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴയെത്തി. ഇതോടെ വിജയലക്ഷ്യം ഏഴ് ഓവറില്‍ 64 ആയി ചുരുക്കി. മൂന്ന് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സായിരിക്കെയാണ് മഴയെത്തിയത്. അപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ നാല് ഓവറില്‍ 13 റണ്‍സ് മതിയായിരുന്നു. 

എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 18 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന ക്വിന്റണ്‍ ഡി കോക്കാണ് ടീമിനെ വിജയത്തിനടുത്തെത്തിയത്. തെംബ ബവൂമ (2) ഡി കോക്കിനൊപ്പം പുറത്താവാതെ നിന്നു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. തെന്‍ഡെ ചടാരയെറിഞ്ഞ ആദ്യ ഓവറില്‍ 23 റണ്‍സ് പിറന്നിരുന്നു. റിച്ചാര്‍ഡ് ഗവാരയുടെ രണ്ടാം ഓവറില്‍ 17 റണ്‍സും അടിച്ചെടുത്തു. സിക്കന്ദര്‍ റാസയെറിഞ്ഞ മൂന്നാം ഓവറില്‍ 11 റണ്‍സും നേടിയിരുന്നു.

ദീപാവലിയല്ലേ, കോലിയുടെ അവസാന 3 ഓവര്‍ വീണ്ടും കണ്ടെന്ന് സുന്ദര്‍ പിച്ചൈ; ആരാധകന്‍റെ കമന്‍റിനും മാസ് റിപ്ലൈ!

നേരത്തെ, രണ്ട് വിക്കറ്റ് നേടിയ ലുംഗി എന്‍ഗിഡി സിംബാബ്‌വെയുടെ മുന്‍നിര തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വെസ്ലി മധെവേരെയാണ് (18 പന്തില്‍ 35) സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഹൊബാര്‍ട്ടില്‍ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവര്‍ പവര്‍പ്ലേയാണ് ഒരു ടീമിന് അനുവദിച്ചിട്ടുള്ളത്. മൂന്ന് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ക്രെയ്ഗ് ഇര്‍വിന്‍ (8), റെഗിസ് ചകാബ്വ (8), സിക്കന്ദര്‍ റാസ (0) എന്നിവരുടെ വിക്കറ്റുകള്‍ സിംബാബ്‌വെയ്ക്ക് നഷ്ടമായിരുന്നു. നാലാം ഓവറില്‍ സീന്‍ വില്യംസും (1) മടങ്ങി. ഇതോടെ സിംബാബ്‌വെ നാലിന് 19 എന്ന പരിതാപകരമായ നിലയിലായി.

എന്നാല്‍ മധെവേരെ- മില്‍ട്ടണ്‍ ഷുംബ (18) സഖ്യം ശേഷിക്കുന്ന ഓവറുകള്‍ പൂര്‍ത്തിയാക്കി. ഇരുവരും 59 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഷുംബ അവസാന പന്തില്‍ പറത്തായി. 18 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് മധെവേരെ 35 റണ്‍സെടുത്തത്. എന്‍ഗിഡിക്ക് പുറമെ വെയ്ന്‍ പാര്‍നല്‍, ആന്റിച്ച് നോര്‍ജെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

സിംബാബ്‌വെ: ക്രെയ്ഗ് ഇര്‍വിന്‍, റെഗിസ് ചകാബ്വ, സിക്കന്ദര്‍ റാസ, സീന്‍ വില്യംസ്, വെസ്ലി മധെവേരെ, മില്‍ട്ടണ്‍ ഷുംബ, റ്യാന്‍ ബേള്‍, ലൂക് ജോംഗ്‌വെ, തെന്‍ഡെ ചടാര, റിച്ചാര്‍ഡ് ഗവാര, ബ്ലെസിംഗ് മുസറബാനി. 

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, റിലീ റൂസ്സോ, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ലുംഗി എന്‍ഗിഡി.