Asianet News MalayalamAsianet News Malayalam

യൂസ്‌വേന്ദ്ര ചാഹലിനടുത്തെത്തി! ഓസ്‌ട്രേലിയക്ക് വേണ്ടി പുതിയ ടി20 റെക്കോര്‍ഡുമായി മാത്യു ഷോര്‍ട്ട്

ഓസീസ് പരാജയപ്പെട്ടെങ്കിലും മാത്യു ഷോര്‍ട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബാറ്റിംഗിലും തിളങ്ങാന്‍ ഷോര്‍ട്ടിന് സാധിച്ചിരുന്നു.

matthew shorts creates new record for australia in t20 cricket
Author
First Published Sep 14, 2024, 1:19 PM IST | Last Updated Sep 14, 2024, 1:19 PM IST

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. 50 റണ്‍സ് നേടിയ ജേക്ക് ഫ്രേസര്‍ മക്ഗുര്‍കാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ 87 റണ്‍സ് നേടിയ ലിയാം ലിവിംഗ്‌സറ്റണാണ് വിജയശില്‍പി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി. നിര്‍ണായകമായ മൂന്നാം ടി20 തിങ്കളാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും.

ഓസീസ് പരാജയപ്പെട്ടെങ്കിലും മാത്യു ഷോര്‍ട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബാറ്റിംഗിലും തിളങ്ങാന്‍ ഷോര്‍ട്ടിന് സാധിച്ചിരുന്നു. 28 റണ്‍സാണ് നേടിയത്. ഇതോടെ ഒരു റെക്കോര്‍ഡും ഷോര്‍ട്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ ടി20യില്‍  ഒരു ഓസ്‌ട്രേലിയക്കാരന്‍ പുറത്തെടുക്കുന്ന ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. ഷെയ്ന്‍ വാട്‌സണിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഷോര്‍ട്ട് തകര്‍ത്തത്. 2011ല്‍ ഇംഗ്ലണ്ടിനെതിരെ വാട്‌സണ്‍ 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആ ടി20യിലും ഓസ്ട്രേലിയ പരാജയപ്പെട്ടു. അവസാന പന്തില്‍ ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് ജയിച്ചു. 

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി ലിവിംഗ്സ്റ്റണ്‍! ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് ജയം
 
ഇംഗ്ലണ്ടിനെതിരെ ഒരു താരം പുറത്തെടുക്കുന്ന മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനം കൂടിയാണിത്. 2017ല്‍ 25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ഒന്നാമത്. ടി20യില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ ബൗളര്‍ കൂടിയാണ് ഷോര്‍ട്ട്. 2021ല്‍ ന്യൂസിലന്‍ഡിനെതിരെ 30 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുമായി ആഷ്ടണ്‍ അഗര്‍ ഒന്നാമത്. 2021ല്‍ ബംഗ്ലാദേശിനെതിരെ 19 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദം സാംമ്പയാണ് തൊട്ടുപിന്നില്‍.

Latest Videos
Follow Us:
Download App:
  • android
  • ios