ഓസീസ് ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിന് ഇന്ത്യന്‍ ആചാരപ്രകാരം വിവാഹ നിശ്ചയം. ഇന്ത്യന്‍ വംശജയായ വധു വിനി രാമന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ചിത്രം പുറത്തുവിട്ടു.

മെല്‍ബണ്‍: ഓസീസ് ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിന് ഇന്ത്യന്‍ ആചാരപ്രകാരം വിവാഹ നിശ്ചയം. ഇന്ത്യന്‍ വംശജയായ വധു വിനി രാമന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ചിത്രം പുറത്തുവിട്ടു. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ വിനിക്കൊപ്പം പരമ്പരാഗത ഇന്ത്യന്‍ വേഷത്തിലാണ് മാക്‌സ്വെല്ലും പങ്കെടുത്തത്. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ഓസ്‌ട്രേലിയയിലാണ് ജനിച്ചതും വളര്‍ന്നതും. 

View post on Instagram

ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണ് വിനിയും മാക്‌സവെല്ലും 2017 മുതല്‍ പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗില്‍ മാക്സ്വെലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. മാക്‌സ്‌വെല്ലിനൊപ്പം പല പരിപാടികളിലും അടുത്തിടെ വിനി ഉണ്ടായിരുന്നു. മുമ്പും ഇവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍നിന്നും വിട്ടുനിന്ന മാക്‌സ്വെലിന് തുണയായതും വിനി തന്നെ. 

View post on Instagram

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നിരവധിയാണ്. പാക് താരങ്ങളായ ഷൊയ്ബ് മാലിക്, ഹസന്‍ അലി, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍, ഓസീസ് താരം ഷോണ്‍ ടെയ്റ്റ്, മുന്‍ ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരെല്ലാം ഇന്ത്യക്കാരികളെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

View post on Instagram
View post on Instagram