അന്ന് എബിഡി, ഇന്നലെ മാക്സ്‌വെൽ, വെടിക്കെട്ട് സെഞ്ചുറികൾക്ക് മുമ്പ് ഇരുവരും കഴിച്ചത് എത് ഗുളികയെന്ന് ആരാധകർ
ഇന്നലെ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിന് മുമ്പ് മാക്സ്‌വെല്ലിനും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് മാക്സ്‌വെല്‍ ബാറ്റ് ചെയ്യാനിറങ്ങും മുമ്പ് ഗുളിക കഴിച്ചതിനുശേഷമാണ് ക്രീസിലിറങ്ങിയത്. ബാറ്റ് ചെയ്യാനാവുമോ എന്നു പോലും സംശയമുണ്ടായിരുന്നെങ്കിലും മരുന്നിന്‍റെ ബലത്തില്‍ ക്രീസിലിറങ്ങിയ മാക്സ്‌വെല്‍ അതിവേഗം അടിച്ചു തകര്‍ത്തു.

ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ നെതര്‍ലന്‍ഡ്സിനെ തല്ലിത്തകര്‍ത്ത് 40 പന്തില്‍ സെഞ്ചുറി നേടിയ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ഇന്നിംഗ്സും 2015ലെ വെസ്റ്റ് ഇന്‍ഡീസിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 31 പന്തില്‍ സെഞ്ചുറിയും 66 പന്തില്‍ 162 റണ്‍സുമടിച്ച എ ബി ഡിവില്ലിയേഴ്സിന്‍റെ ഇന്നിംഗ്സും തമ്മില്‍ അപൂര്‍വമായ സാമ്യത കണ്ടെത്തുകയാണ് ആരാധകര്‍. മത്സരത്തിന് മുമ്പ് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ രണ്ടുപേരും ഗുളികകള്‍ കഴിച്ചാണ് മത്സരത്തിനിറങ്ങിയത്.
2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന്‍റെ തലേദിവസം വയറിന് അസുഖമായിരുന്ന ഡിവില്ലിയേഴ്സിന് വിന്‍ഡീസിനെതിരെ കളിക്കാനിറങ്ങാനാവുമോ എന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ മരുന്നുകള്‍ കഴിച്ച് ഡിവില്ലിയേഴ്സ് മത്സരത്തിനിറങ്ങി. 31 പന്തില്‍ ഏകദിനത്തിലെ അതിവേഗ സെഞ്ചുറിയും 66 പന്തില്‍ 162 റണ്‍സുമെടുത്ത് ലോക റെക്കോര്‍ഡിടുകയും ചെയ്തു.
മാക്സ്‌വെല്ലിനെ വിമര്‍ശിച്ച് നാവെടുക്കും മുമ്പെ വെടിക്കെട്ട് സെഞ്ചുറി, മലക്കം മറിഞ്ഞ് ഗവാസ്കര്‍
ഇന്നലെ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിന് മുമ്പ് മാക്സ്‌വെല്ലിനും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് മാക്സ്‌വെല്‍ ബാറ്റ് ചെയ്യാനിറങ്ങും മുമ്പ് ഗുളിക കഴിച്ചതിനുശേഷമാണ് ക്രീസിലിറങ്ങിയത്. ബാറ്റ് ചെയ്യാനാവുമോ എന്നു പോലും സംശയമുണ്ടായിരുന്നെങ്കിലും മരുന്നിന്‍റെ ബലത്തില്‍ ക്രീസിലിറങ്ങിയ മാക്സ്‌വെല്‍ അതിവേഗം അടിച്ചു തകര്‍ത്തു. 40 പന്തില്‍ സെഞ്ചുറി തികച്ച മാക്സ്‌വെല്‍ ലോകകപ്പിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 44 പന്തില്‍ ഒമ്പത് ഫോറും എട്ട് സിക്സും പറത്തിയ മാക്സ്‌വെല്‍ 106 റണ്‍സെടുത്താണ് പുറത്തായത്.
അസുഖമുള്ളപ്പോള്‍ ക്രീസിലിറങ്ങിയാല്‍ ഇങ്ങനെയൊക്കെ അടിക്കാന്‍ പറ്റുമോ എന്നാണ് ഇരുവരുടെയും പ്രകടനം കണ്ട് ആരാധകരിപ്പോള്‍ ചോദിക്കുന്നത്. നെതര്‍ലന്‍ഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേിയ മാക്സ്‌വെല്ലിന് പുറമെ ഡേവിഡ് വാര്‍ണറുടെയും സെഞ്ചുറി കരുത്തില്‍ 5- ഓവറില്‍ 399 റണ്‍സടിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സ് 90 റണ്‍സില്‍ ഓള്‍ ഔട്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക