ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം കൂടി വഹിക്കുന്നതിനാല്‍ രോഹിത്തിന്‍റെ സമ്മര്‍ദ്ദം കുറക്കാനും ഇത് സഹായകരമാകും. അതുകൊണ്ടാകും ഹാര്‍ദ്ദിക്കിനെ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
മുംബൈ: ഐപിഎല്‍ ലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സ് നായകൻ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുംബൈയിലെത്തിയാല്‍ ഹാര്‍ദ്ദിക് ക്യാപ്റ്റനാവുമെന്ന് തുറന്നു പറഞ്ഞ് എ ബി ഡിവില്ലിയേഴ്സ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ വിശ്വസിക്കാമെങ്കില്‍ ഹാര്‍ദ്ദിക് തിരിച്ചെത്തിയാല്‍ നിലവില്‍ മുംബൈയുടെ നായകനായ രോഹിത് ശര്‍മ ക്യാപ്റ്റൻ സ്ഥാനം ഹാര്‍ദ്ദിക്കിന് കൈമാറുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ആര്‍സിബി താരവുമായിരുന്ന ഡിവില്ലിയേഴ്സ് യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം കൂടി വഹിക്കുന്നതിനാല്‍ രോഹിത്തിന്‍റെ സമ്മര്‍ദ്ദം കുറക്കാനും ഇത് സഹായകരമാകും. അതുകൊണ്ടാകും ഹാര്‍ദ്ദിക്കിനെ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. പാണ്ഡ്യയെ തിരിച്ചെത്തിക്കാനായാല്‍ അത് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വലിയ നേട്ടമാകും. കാരണം വര്‍ഷങങ്ങളോളം മുംബൈയുടെ വലിയ താരങ്ങളിലൊരാളായിരുന്നു ഹാര്‍ദ്ദിക്. വാംഖഡെയില്‍ കളിക്കുന്നത് ഹാര്‍ദ്ദിക് ഇഷ്ടപ്പെടുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍മാരാക്കിയ ഹാര്‍ദ്ദിക് അടുത്ത സീസണില്‍ അവരെ ഫൈനലില്‍ എത്തിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഗുജറാത്തിനൊപ്പമുള്ള തന്‍റെ ലക്ഷ്യം പൂര്‍ത്തിയായെന്ന് അദ്ദേഹം കരുതുന്നുണ്ടാവാമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
അവരാണ് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍, മനസു തുറന്ന് സഞ്ജു സാംസണ്‍
2015ലെ താരലലേത്തില്‍ 10 ലക്ഷം രൂപ അടിസ്ഥാന വിലക്ക് മുംബൈ ഇന്ത്യന്‍സിലെത്തിയ ഹാര്‍ദ്ദിക് പിന്നീട് അവരുടെ എക്കാലത്തെയും വലിയ ഓള്‍ റൗണ്ടര്‍മാരിലൊരാളായി വളര്‍ന്നു. മുംബൈക്കൊപ്പം 2015, 2017, 2019, 2020 വര്‍ഷങ്ങളിലെ ഐപിഎല്‍ കിരീടനേട്ടങ്ങളിലും ഹാര്‍ദ്ദിക് പങ്കാളിയായി. ഐപിഎല്‍ ലേലത്തിന് മുന്നോടിയായുള്ള കളിക്കാരുടെ കൈമാറ്റ ജാലകം വഴിയാമ് മുംബൈ ഹാര്‍ദ്ദിക്കിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. 15 കോടി രൂപയാകും ഹാര്‍ദ്ദിക്കിനെ കൈമാറുന്നതിന് മുംബൈ ഗുജറാത്ത് ടൈറ്റന്‍സിന് നല്‍കുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
