Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് ആരാധകർക്ക് ആഘോഷം! ഇന്ത്യ - പാകിസ്ഥാൻ ടെസ്റ്റിന് വേദിയൊരുക്കാൻ മെൽബൺ? സാധ്യത തെളിയുന്നു

2007ന് ശേഷം ഇന്ത്യ - പാക് ടെസ്റ്റ് മത്സരം കാണാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. ഇതിനുള്ള അവസരം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് മെൽബൺ ക്രിക്കറ്റ് ക്ലബ് (എംസിസി) നടത്തുന്നത്. 2013ലാണ് ഇന്ത്യ - പാകിസ്ഥാൻ പരമ്പര അവസാനമായി നടന്നത്. 

Melbourne Cricket Ground looks into hosting India vs Pakistan Test
Author
First Published Dec 29, 2022, 12:57 PM IST

മെൽബൺ: ടി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിന് ആതിഥേയത്വം വഹിച്ചതിന് പിന്നാലെ വമ്പൻ നീക്കവുമായി മെൽബൺ ക്രിക്കറ്റ് ക്ലബ്. മെൽബണിൽ ചിരവൈരികൾ തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള സാധ്യതകളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അധികൃതർ ആലോചിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

2007ന് ശേഷം ഇന്ത്യ - പാക് ടെസ്റ്റ് മത്സരം കാണാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. ഇതിനുള്ള അവസരം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് മെൽബൺ ക്രിക്കറ്റ് ക്ലബ് (എംസിസി) നടത്തുന്നത്. 2013ലാണ് ഇന്ത്യ - പാകിസ്ഥാൻ പരമ്പര അവസാനമായി നടന്നത്. ഇന്ത്യ വേദിയൊരുക്കിയ പരമ്പരയിൽ പക്ഷേ ടെസ്റ്റ് ഉണ്ടായിരുന്നില്ല. ഇതിന് ശേഷം ശേഷം ടി20, ഏകദിന ലോകകപ്പുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരുവരും പരസ്പരം മത്സരിച്ചത്. ഒക്ടോബറിൽ നടന്ന ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്.

അവസാന പന്ത് വരെ നീണ്ട ത്രില്ലർ മത്സരത്തിൽ  90,000-ത്തിലധികം കാണികളെ സാക്ഷിയാക്കിയാണ് ഇന്ത്യ അന്ന് വിജയം നേടിയത്. ഇരുവരും തമ്മിലുള്ള ടെസ്റ്റ് നടക്കുകയാണെങ്കിൽ  വേദി നിറയുമെന്ന് ആ മത്സരത്തിലെ അന്തരീക്ഷം തെളിയിച്ചുവെന്ന് എംസിസി ചീഫ് എക്സിക്യൂട്ടീവ് സ്റ്റുവർട്ട് ഫോക്സ് പറഞ്ഞു. ഇതുവരെ മറ്റൊരു മത്സരത്തിനും ഇത്രയും ​ഗംഭീരമായ അന്തരീക്ഷം കണ്ടിട്ടില്ല. ഓരോ പന്തിനും ​ഗാലറിയിൽ നിന്നുള്ള ആരവം അസാധാരണമായിരുന്നു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ഇന്ത്യ - പാക് ടെസ്റ്റ് നടത്തുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. തിരക്കുള്ള ഷെഡ്യൂളുകൾക്കിടയിൽ മത്സരം നടത്തുക പ്രയാസകരമാണ്. അതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ നിർദ്ദേശം ഐസിസിയുമായി ചർച്ച ചെയ്ത് മുന്നോട്ട് കൊണ്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നെയ്മറിന് ചുവപ്പ് കാർഡ്, ഓൺ ​ഗോൾ, നിരാശയിലേക്ക് വീണ് പിഎസ്ജി; ഒടുവിൽ എംബാപ്പെയിലൂടെ ആശ്വാസ ജയം

Follow Us:
Download App:
  • android
  • ios