സിഡ്നി: ധോണിക്ക് ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള കായികക്ഷമത ബാക്കിയുണ്ടെന്ന് മുന്‍ ഓസീസ് താരം മൈക്കല്‍ ഹസി. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിവരുമോ എന്നുള്ളതിന് ഉത്തരം നല്‍കേണ്ടത് ധോണിമാത്രമാണെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബാറ്റിങ് പരിശീലന്‍ കൂടിയായ ഹസി വ്യക്തമാക്കി.

എനിക്ക് പകരം ധോണി; കടുത്ത വേദനയായിരുന്നു അന്ന്, ആദ്യ ഐപിഎല്‍ താരലേലത്തെ കുറിച്ച് കാര്‍ത്തിക്

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ലൈവ് വീഡിയോ ചാറ്റില്‍ സംസാരിക്കുകയായിരുന്നു ഹസി. അദ്ദേഹം തുടര്‍ന്നു... ''ധോണിക്ക് ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള കായികക്ഷമയുണ്ട്. എന്നാല്‍ ടീമിലേക്ക് തിരികെ വരുമോ എ്ന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് അദ്ദേഹം തന്നെയാണ്. 

ധോണി, മുരളി വിജയ് എന്നിവര്‍ക്കൊപ്പമുള്ള ബാറ്റിങ് ഞാന്‍ ആശ്വദിക്കാറുണ്ട്. മത്സരത്തെ കുറിച്ച് കണക്കുകൂട്ടലുള്ള താരമാണ് ധോണി. ഓരോ ബൗളറേയും കുറിച്ച് പഠിച്ച ശേഷമാണ് ധോണി ബാറ്റ് വീശുക. അയാള്‍ക്കറിയാം എപ്പോള്‍ സിക്‌സ് നേടണമെന്ന്. അസാധ്യ ശക്തിയാണ് ധോണിക്ക്. അദ്ദേഹത്തെ പോലൊരു താരത്തെ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല.'' ഹസി പറഞ്ഞു.