ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ പരാജയപ്പെട്ടെങ്കിലും കോലിപ്പടയെ വാനോളം പുകഴ്ത്തി ശ്രീലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. ലോകത്തെ ഒരു ടീമിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ശക്തിയായി ഇന്ത്യ മാറിയെന്നാണ് ആര്‍തര്‍ അഭിപ്രായപ്പെടുന്നത്.
ഇന്‍ഡോര്‍: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ പരാജയപ്പെട്ടെങ്കിലും കോലിപ്പടയെ വാനോളം പുകഴ്ത്തി ശ്രീലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. ലോകത്തെ ഒരു ടീമിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ശക്തിയായി ഇന്ത്യ മാറിയെന്നാണ് ആര്‍തര്‍ അഭിപ്രായപ്പെടുന്നത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീലങ്കന്‍ പരിശീലകന്‍.
നിലവില്‍ ലോകത്തെ മികച്ച ക്രിക്കറ്റ് ടീമാണ് ഇന്ത്യയെന്നാണ് ആര്‍തറുടെ അഭിപ്രായം. അദ്ദേഹം തുടര്‍ന്നു... ''നിലവില്‍ ലോകത്തെ മികച്ച ടീമുകളില്‍ ഒന്നാം ഇന്ത്യ. പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. പ്ലയിങ് ഇലവനില്‍ ഇല്ലാത്തവര്‍ പോലും പ്രതിഭകളാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയും എടുത്ത് പറയേണ്ടതാണ്.
ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയെ കണ്ട് പഠിക്കണം. ബൗളിങ്, ഫീല്‍ഡിങ്, ബാറ്റിങ് എന്നിവയിലൊന്നും ഇന്ത്യക്ക് ആശങ്കയില്ല. മാറ്റത്തിലൂടെയാണ് ലങ്കന്‍ ക്രിക്കറ്റ് കടന്നു പോകുന്നത്. പൂര്‍വസ്ഥിതിയിലെത്താന്‍ സമയമെടുക്കും. താരങ്ങള്‍ക്ക് പരിചയസമ്പത്തില്ല. ഇസുരു ഉഡാനയ്ക്ക് പരുക്കേറ്റതും ടീമിന് വിനയായി.'' ആര്‍തര്‍ പറഞ്ഞുനിര്‍ത്തി.
