Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പരിശീലകനാവാന്‍ ത്രില്ലര്‍ പോരാട്ടം; സ്റ്റാര്‍ പട്ടികയില്‍ അപ്രതീക്ഷിത പേര്

ഈ മാസം ജൂലൈ 30 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയതി

Mike Hesson to apply Indias head coach position
Author
Mumbai, First Published Jul 27, 2019, 11:34 AM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകസ്ഥാനത്തേക്ക് പോരാട്ടം മുറുകുന്നു. മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസന്‍ അപേക്ഷ നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ മാസം ജൂലൈ 30 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയതി. 

ന്യൂസിലന്‍ഡിനൊപ്പം മികച്ച നേട്ടങ്ങളാണ് മൈക്ക് ഹെസനുള്ളത്. കിവികളെ 2012 മുതല്‍ 2018 വരെ പരിശീലിപ്പിച്ചപ്പോള്‍ 2015 ലോകകപ്പ് ഫൈനലിലെത്തി. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പരിശീലിപ്പിച്ച പരിചയവും 44കാരനായ മൈക്കിനുണ്ട്. 

ബിസിസിഐ ഇടക്കാല ഭരണസമിതി ചുമതലപ്പെടുത്തിയ കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് എന്നിവരടങ്ങിയ ഉപദേശകസമിതിയാണ് പരിശീലകരെ തെരഞ്ഞെടുക്കുക. മഹേള ജയവര്‍ധനെ, ടോം മൂഡി, വീരേന്ദര്‍ സെവാഗ് അടക്കമുള്ള ഇതിഹാസങ്ങള്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലകസംഘത്തിന് വിന്‍ഡീസ് പര്യടനം അവസാനിക്കും വരെയാണ് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പുതിയ പരിശീലകസംഘത്തിന് കീഴിലാണ് ഇന്ത്യ കളിക്കുക. 

Follow Us:
Download App:
  • android
  • ios