മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ മിന്നുവിന് ഇടം നേടാനായില്ല. ഡിസംബര്‍ 28, 30, ജനുവരി രണ്ട് തീയതികളിലാണു മത്സരങ്ങള്‍. വാംഖഡെ സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പര. 

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളി താരം മിന്നു മണി ഇടം നേടി. 16 അംഗ ടീമിനെയാണു ബിസിസിഐ പ്രഖ്യാപിച്ചത്. ജനുവരി അഞ്ചു മുതലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. 5, 7, 9 തീയതികളില്‍ നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 

മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ മിന്നുവിന് ഇടം നേടാനായില്ല. ഡിസംബര്‍ 28, 30, ജനുവരി രണ്ട് തീയതികളിലാണു മത്സരങ്ങള്‍. വാംഖഡെ സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പര. 

ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജ്യോത് കൗര്‍, ശ്രേയാങ്ക പാട്ടീല്‍, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂര്‍, ടിറ്റസ് സാധു, പൂജ വസ്ത്രകാര്‍, കനിക അഹൂജ, മിന്നു മണി.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഏക ടെസ്റ്റില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 75 റണ്‍സ് വിജയലക്ഷവുമായി അവസാനദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 219ന് പുറത്തായിരുന്നു. 

മറുപടി ബാറ്റിംഗില്‍ ഇന്ത്യ 406 അടിച്ചെടുത്തു. 187 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗില്‍ 261ന് ഓസീസ് പുറത്തായി. പിന്നീട് അവസാനദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ വിജയം സ്വന്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് സാക്ഷി മാലിക്ക്! വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചേക്കും