ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിനെ റിതുരാജ് ഗെയ്കവാദ് നയിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജിതേഷ് ശര്‍മയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍.
മുംബൈ: 19-ാമത് ഏഷ്യന്‍ ഗെയിംസിനുള്ള വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണി ഇടം നേടി. ബംഗ്ലാദേശ് പര്യടനത്തില്‍ നടത്തിയ പ്രകടനമാണ് മിന്നുവിനെ വീണ്ടും ടീമിലെത്തിച്ചത്. ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ നയിക്കുന്നത്. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. അതേസമയം, രേണുക സിംഗിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ചാ ഘോഷ്, അമന്‍ജോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി ശര്‍വാണി, തിദാസ് സദു, രാജേശ്വരി ഗെയ്കവാദ്, മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, അനുഷ ബരേദി.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ഹര്‍ലന്‍ ഡിയോള്‍, കഷ്‌വീ ഗൗതം, സ്‌നേഹ് റാണ, സൈക് ഇഷാഖ്, പൂജ വസ്ത്രകര്‍.
അതേസമയം, ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിനെ റിതുരാജ് ഗെയ്കവാദ് നയിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജിതേഷ് ശര്‍മയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. സീനിയര്‍ താരങ്ങളാരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎല്‍ ഹീറോ റിങ്കു സിംഗിനെ ടീമിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവം മാവി, ശിവം ദുബെ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു. ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബര്‍ അവസാനമാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാലാണ് പ്രധാന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിരുന്നത്.
ഇന്ത്യന്‍ ടീം: റിതുരാജ് ഗെയ്കവാദ്, യഷസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാന്‍ സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: യഷ് ഠാക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശനന്‍.
ആദ്യമായാണ് ബിസിസിഐ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കുന്നത്. ഏഷ്യാഡില്‍ ക്രിക്കറ്റ് മത്സരയിനമായ 2010ലും 2014ലും ഇന്ത്യ ടീമുകളെ അയച്ചിരുന്നില്ല. ഏഷ്യന്‍ ഗെയിംസിന് വെറ്ററന്‍ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലുള്ള ടീമിനെയാണ് അയക്കുക എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ 19ന് തുടങ്ങുന്ന വനിതകളുടെ മത്സരങ്ങള്‍ക്ക് പ്രധാന ടീമിനെ തന്നെ ബിസിസിഐ അയക്കും.
ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് തവണ മാത്രമാണ് ക്രിക്കറ്റ് ഭാഗമായിട്ടുള്ളത്. 2014ല്‍ ഇഞ്ചിയോണില്‍ അവസാനം ക്രിക്കറ്റ് അരങ്ങേറിയപ്പോള്‍ ഇന്ത്യ പങ്കെടുത്തിരുന്നില്ല. ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ഇരു വിഭാഗങ്ങളിലും സ്വര്‍ണ പ്രതീക്ഷയോടെയാവും ടീം ഇന്ത്യ ഇറങ്ങുക.
വിന്‍ഡീസ് മൂന്നാംപക്കം തീര്‍ന്നു! അശ്വിന് 12 വിക്കറ്റ്; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം
