നാലോവറിള്‍ 16-2 എന്ന സ്കോറില്‍ പതറിയ ബംഗ്ലാദേശിനെതിരെ പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ മിന്നുമണി ഒമ്പത് റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. പിന്നീട് ഷമീമ സുല്‍ത്താനയും നിഗര്‍ സുല്‍ത്താനയും ചേര്‍ന്ന് ബംഗ്ലാദേശ് ടോട്ടല്‍ 50 കടത്തി.
ധാക്ക: ഇന്ത്യന്‍ കുപ്പായത്തി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ബൗളിംഗില്‍ മിന്നി മലയാളി താരം മിന്നുമണി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് മിന്നുമണി മിന്നിത്തിളങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം കണക്കിലെടുത്ത് പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മിന്നുമണിയെ പന്തേല്‍പ്പിച്ചു.
തന്‍റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ശാന്തി റാണിയെ(10) വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ കൈകളിലെത്തിച്ചാണ് മിന്നുമണി വിക്കറ്റ് വേട്ട തുടങ്ങിയത്.ആ ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങിയെങ്കിലും നിര്‍ണായക ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ മിന്നുമണിക്കായി. തന്‍റെ രണ്ടാം ഓവറിലെ അവസാന പന്തിലും മിന്നുമണി ബംഗ്ലാദേശിനെ ഞെട്ടിച്ചു. മിന്നുമണിയുടെ പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ബംഗ്ലാദേശിന്‍റെ ദിലാരാ അക്തറിനെ(1) യാസ്തിക ഭാട്ടിയ സ്റ്റംപ് ചെയ്തു.
നാലോവറിള്‍ 16-2 എന്ന സ്കോറില്‍ പതറിയ ബംഗ്ലാദേശിനെതിരെ പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ മിന്നുമണി ഒമ്പത് റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. പിന്നീട് ഷമീമ സുല്‍ത്താനയും നിഗര്‍ സുല്‍ത്താനയും ചേര്‍ന്ന് ബംഗ്ലാദേശ് ടോട്ടല്‍ 50 കടത്തി.
തുടക്കവും ഒടുക്കവും തകര്‍ച്ച; ബംഗ്ലാദേശിനെതിരെ കഷ്ടി 100 കടന്ന് ഇന്ത്യ; മിന്നുമണി ടീമില്‍
പിന്നീട് ബംഗ്ലാദേശ് വിജയലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുമ്പോള്‍ പതിനാറാം ഓവര്‍ എറിയാനായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് വീണ്ടും മിന്നുമണിയെ വിളിച്ചു. മിന്നുവിന്‍റെ മൂന്നാം പന്തില്‍ ബൗണ്ടറി നേടിയ സുല്‍ത്താന ഖാതുണ്‍ ബംഗ്ലാദേശിന് നിര്‍ണായക മുന്‍തൂക്കം നല്‍കി. നാലോവര്‍ എറിഞ്ഞ മിന്നുമണി 28 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റെടുത്തത്.
പവര്‍ പ്ലേയില്‍ പന്തെറിയാനുള്ള ആത്മവിശ്വാസവും വിക്കറ്റെടുക്കാനുള്ള കഴിവും മിന്നുമണിക്ക് വരും മത്സരങ്ങളിലും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
