ബോതത്തിന്റെ അക്കൗണ്ടില്‍ 5200 റണ്‍സും 383 വിക്കറ്റുമാണുമുള്ളത്. മുന്‍താരം ഫ്‌ളിന്റോഫ് 3845 റണ്‍സും 226 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ബ്രോഡാവട്ടെ 3640 റണ്‍സ് നേടി.
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. ടെസ്റ്റില്‍ 3000ല്‍ കൂടുതല്‍ റണ്‍സും ഇരുനൂറിലധികം വിക്കറ്റും സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ഇംഗ്ലണ്ട് താരമായിരിക്കുകയാണ് അലി. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെയാണ് നേട്ടം. 54 റണ്‍സെടുത്ത് താരം പുറത്തായിരുന്നു. ഇയാന്‍ ബോതം, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് മറ്റുതാരങ്ങള്‍.
ബോതത്തിന്റെ അക്കൗണ്ടില്‍ 5200 റണ്‍സും 383 വിക്കറ്റുമാണുമുള്ളത്. മുന്‍താരം ഫ്‌ളിന്റോഫ് 3845 റണ്‍സും 226 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ബ്രോഡാവട്ടെ 3640 റണ്‍സ് നേടി. കൂടെ 600 വിക്കറ്റും. മൊയീന്‍ അലിക്ക് ഇപ്പോള്‍ 3008 റണ്‍സാണുള്ളത്. 201 വിക്കറ്റും കീശയിലാക്കി. ലോക താരങ്ങളില്‍ നേട്ടം സ്വന്തമാക്കുന്ന 16-ാമത്തെ താരമാണ് മൊയീന്‍ അലി.
അതേസമയം, മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ 317ന് പുറത്താക്കിയ ആതിഥേയര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 265 റണ്‍സെടുത്തിട്ടുണ്ട്. സാക് ക്രൗളി (143), ജോ റൂട്ട് (57) എന്നിവരാണ് ക്രീസില്‍. മൊയീന്‍ അലിക്ക് പുറമെ ബെന്‍ ഡക്കറ്റിന്റെ (1) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ക്രൗളിയുടെ നാലാം സെഞ്ചുറിയാണ് മാഞ്ചസ്റ്ററില്‍ പിറന്നത്. ഇതുവരെ രണ്ട് സിക്‌സും 15 ഫോറും ക്രൗളി നേടി.
നേരത്തെ, ക്രിസ് വോക്‌സിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ബ്രോഡ് രണ്ട് വിക്കറ്റെടുത്തു. മര്‍നസ് ലബുഷെയ്ന്‍ (51), മിച്ചല്‍ മാര്‍ഷ് (51) എന്നിവരാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. ട്രാവിഡ് ഹെഡ് (48), സ്റ്റീവന്‍ സ്മിത്ത് (41) എന്നിവരും ഭേദപ്പെട്ട പ്രകടനംപുറത്തെടുത്തു. ഡേവിഡ് വാര്‍ണര്‍ (32), ഉസ്മാന്‍ ഖവാജ (3), കാമറൂണ്‍ ഗ്രീന്‍ (16), അലക്‌സ് ക്യാരി (20), പാറ്റ് കമ്മിന്‍സ് (1), ജോഷ് ഹേസല്‍വുഡ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് (36) പുറത്താവാതെ നിന്നു.
രോഹിത്തിന്റെ പുള്‍ ഷോട്ടിന്റെ ഭംഗിയൊന്നും പൊയ്‌പോവൂല! ആരാധകര്‍ വാനോളം പുകഴ്ത്തുന്ന ഷോട്ടിന്റെ വീഡിയോ
