ട്രിനിഡാഡില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗിനെത്തുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 46 റണ്‍സെടുത്തിട്ടുണ്ട്.

ട്രിനിഡാഡ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പുള്‍ ഷോട്ടിന് പ്രത്യേക ഭംഗി തന്നെയുണ്ട്. ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മനോഹരമായി പുള്‍ ഷോട്ട് കളിക്കുന്നത് ആരെന്ന് ചോദിച്ചാല്‍ പല ആരാധകര്‍ക്കുമുള്ള ഉത്തരം രോഹിത് ശര്‍മ എന്നാണ്. ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ രോഹിത് തുടക്കത്തില്‍ തന്നെ സിക്‌സ് പായിച്ചു. അതും മനോഹരമായ പുള്‍ ഷോട്ടിലൂടെ.

അഞ്ചാം ഓവറിലാണ് ഓവറിലായിരുന്നു രോഹിത്തിന്റെ ഷോട്ട്. കെമര്‍ റോച്ചിനെതിരെയാണ് താരം സിക്‌സ് നേടിയത്. രോഹിത്തിന്റെ സിക്‌സ് കണ്ടപ്പോള്‍ ആരാധകര്‍ പ്രകീര്‍ത്തിക്കാനും മറന്നില്ല. ചില ട്വീറ്റുകള്‍ വായിക്കും. കൂടെ രോഹിത്തിന്റെ പുള്‍ ഷോട്ടും...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ട്രിനിഡാഡില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗിനെത്തുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 51 റണ്‍സെടുത്തിട്ടുണ്ട്. യഷസ്വി ജയ്‌സ്വാള്‍ (22), രോഹിത് ശര്‍മ (26) എന്നിവരാണ് ക്രീസില്‍. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കിനെ തുടര്‍ന്ന് ഷാര്‍ദുല്‍ ഠാക്കൂറിനെ മാറ്റിനിര്‍ത്തി. മുകേഷ് കുമാര്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കും. വിന്‍ഡീസ് രണ്ട് മാറ്റം വരുത്തി കിര്‍ക്ക് മെക്കന്‍സി വിന്‍ഡീസ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. ഷാനോന്‍ ഗബ്രിയേലും ടീമില്‍ തിരിച്ചെത്തി. റെയ്‌മേന്‍ റീഫര്‍, റഖീം കോണ്‍വാള്‍ എന്നിവരാണ് പുറത്തായത്.

ഇന്ത്യ: യഷസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്ഖട്, മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റന്‍), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, കിര്‍ക്ക് മക്കന്‍സി, ജെര്‌മെയ്ന്‍ ബ്ലാക്ക്‌വുഡ്, അലിക് അതനാസെ, ജോഷ്വ ഡ സില്‍വ, ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കന്‍, ഷാനോന്‍ ഗബ്രിയേല്‍.

മണിപ്പൂര്‍ സംഭവത്തില്‍ ക്രിക്കറ്റര്‍മാര്‍ക്ക് മൗനം! കേരളത്തില്‍ ആന ചരിഞ്ഞപ്പോള്‍ പ്രതികരിച്ച താരങ്ങളെവിടെ?