രണ്ട് നേട്ടങ്ങളാണ് മത്സരത്തില്‍ രോഹിതിനെ കാത്തിരിക്കുന്നത്. സാക്ഷാല്‍ എം എസ് ധോണിയെ മറികടക്കാനും രോഹിതിന് അവസരമുണ്ട് എന്നതാണ് സവിശേഷത.
മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ആരാധകരുടെ കണ്ണുകള്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയില്‍. രണ്ട് നേട്ടങ്ങളാണ് മത്സരത്തില്‍ രോഹിതിനെ കാത്തിരിക്കുന്നത്. സാക്ഷാല്‍ എം എസ് ധോണിയെ മറികടക്കാനും രോഹിതിന് അവസരമുണ്ട് എന്നതാണ് സവിശേഷത.
മൊഹാലിയില്‍ 52 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ ഇന്ത്യയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം താരമെന്ന നേട്ടം ഹിറ്റ്‌മാന്‍ സ്വന്തമാകും. സച്ചിന്‍, ധോണി, കോലി, യുവ്‌രാജ്, ഗാംഗുലി, ദ്രാവിഡ്, അസ്‌ഹറുദീന്‍, സെവാഗ് എന്നിവരാണ് 3000 ക്ലബിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
മത്സരത്തില്‍ രണ്ട് സിക്‌സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിതിന് സ്വന്തമാകും. 216 സിക്‌സുകളുള്ള രോഹിതിന് മുന്നിലുള്ളത് എം എസ് ധോണി(217) മാത്രമാണ്. മൊഹാലിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
