ഓപ്പണര്‍ ധവാന്‍ 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 33 റണ്‍സുമായി രോഹിതാണ് ധവാന് കൂട്ട്.
മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 33 റണ്‍സുമായി രോഹിതാണ് ധവാന് കൂട്ട്. ഇന്ത്യ 13 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സെന്ന നിലയിലാണ്.
ധവാന്‍ തകര്‍ത്തടിച്ച് തുടങ്ങിയപ്പോള്‍ രോഹിത് ക്ഷമയോടെയാണ് ബാറ്റിംഗാരംഭിച്ചത്. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. വിശ്രമം അനുവദിച്ച എം എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം ജയം ഓസ്‌ട്രേലിയക്കായാല്‍ പരമ്പര വിജയിക്കായി അവസാന ഏകദിനം വരെ കാത്തിരിക്കണം.
