Asianet News MalayalamAsianet News Malayalam

'ധോണിക്ക് ബിരിയാണി കൊടുക്കാത്തതാവും ടീമില്‍ നിന്ന് പുറത്താവാന്‍ കാരണം'!: മുഹമ്മദ് കൈഫ്

ധോണിക്കൊന്നും ശരിക്ക് ബിരിയാണി വിളമ്പിക്കൊടുന്‍ പോലും കഴിഞ്ഞില്ല.  പിന്നീട് ഒരു വര്‍ഷത്തിനുശേഷം ധോണി ഇന്ത്യന്‍ നായകനായി. അന്ന് ധോണി വിചാരിച്ചു കാണും ജൂനിയേഴ്സായ തങ്ങളെയൊന്നും കൈഫ് ശരിക്കും ഗൗനിച്ചില്ലല്ലോ എന്ന്.

Mohammad Kaif funnily narrates how not serving Biryani to MS Dhoni didnt let him make a national comeback
Author
Lucknow, First Published May 25, 2020, 4:06 PM IST

ലക്നോ: ലോക്‌ഡ‍ൗണ്‍ കാലത്ത് കായികതാരങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും വ്യത്യസ്തനല്ല. പോയവാരം സ്പോര്‍ട്സ് സ്ക്രീനുമായി സംസാരിക്കവെ കൈഫ് രസകരമായൊരു സംഭവം ഓര്‍ത്തെടുത്തിരുന്നു. 2006ല്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് നോയിഡയിലെ തന്റെ വീട്ടില്‍ വിരുന്ന് നല്‍കിയതിനെക്കുറിച്ചാണ് കൈഫ് മനസുതുറന്നത്.

ഇന്ത്യന്‍ ടീമിലെ എല്ലാവരെയും 2006ലാണ് താന്‍ വീട്ടിലേക്ക് വിരുന്നിനായി ക്ഷണിച്ചതെന്ന് കൈഫ് പറഞ്ഞു. സച്ചിനും ഗാംഗുലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഒരു മുറിയിലും റെയ്ന ധോണി തുടങ്ങിയ ജൂനിയര്‍ താരങ്ങള്‍ മറ്റൊരു മുറിയിലുമായിട്ടായിരുന്നു ഇരുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്നതിനിടെ താരതമ്യേന ജൂനിയര്‍ താരങ്ങളായിരുന്ന ധോണിയെയും റെയ്നയെയും ഒന്നും കാര്യമായി സല്‍ക്കരിക്കാനായില്ല.

ധോണിക്കൊന്നും ശരിക്ക് ബിരിയാണി വിളമ്പിക്കൊടുന്‍ പോലും കഴിഞ്ഞില്ല.  പിന്നീട് ഒരു വര്‍ഷത്തിനുശേഷം ധോണി ഇന്ത്യന്‍ നായകനായി. അന്ന് ധോണി വിചാരിച്ചു കാണും ജൂനിയേഴ്സായ തങ്ങളെയൊന്നും കൈഫ് ശരിക്കും ഗൗനിച്ചില്ലല്ലോ എന്ന്. ഒരുപക്ഷെ അതായിരിക്കാം അദ്ദേഹം ക്യാപ്റ്റനായപ്പോഴും തന്നെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നും തമാശയായി കൈഫ് പറഞ്ഞു.

ധോണിയെ എപ്പോള്‍ കാണുമ്പോഴും വീട്ടില്‍ വന്നിട്ട് ശരിക്ക് സല്‍ക്കരിക്കാതിരുന്ന കാര്യം പറയാറുണ്ടെന്നും കൈഫ് പറഞ്ഞു. 2006ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ കൈഫിന് പിന്നീട് ടീമില്‍ തിരിച്ചെത്താനായില്ല. 2018ലാണ് കൈഫ് മത്സര ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios