പൂജാരയുമായി ഡ്രസിംഗ് റൂം പങ്കിടുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് റിസ്‌വാനിപ്പോള്‍. സ്ഥിരതയില്ലാതെയാണ് റിസ്‌വാന്‍ കളിക്കുന്നത്. ഈ സമയത്ത് പൂജാരയുടെ ഉപദേശം തേടിയിരുന്നുവെന്നാണ് പാക് വിക്കറ്റ് കീപ്പര്‍ പറയുന്നത്.

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടിയില്‍ സസെക്സിന് വേണ്ടിയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും (Cheteshwar Pujara) പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്‌വാനും കളിക്കുന്നത്. സീസണില്‍ സക്‌സസിന് വേണ്ടി ഏറ്റവും കൂടുതല്‍ സ്ഥിരത പുലര്‍ത്തിയ താരമാണ് പൂജാര. നാല് മത്സരങ്ങളില്‍ 717 റണ്‍സാണ് പൂജാര നേടിയത്. കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് പൂജാര. ഡര്‍ഹാമിനെതിരായ മത്സരത്തില്‍ പൂജാര- റിസ്‌വാന്‍ സഖ്യം 154 റണ്‍സിന്റെ കൂട്ടുകെണ്ടുക്കായിരുന്നു. ഇന്ത്യ- പാകിസ്ഥാന്‍ താരങ്ങള്‍ ഒരുമിച്ച് കളിക്കുന്നുവെന്നുള്ളത് തന്നെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു.

പൂജാരയുമായി ഡ്രസിംഗ് റൂം പങ്കിടുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് റിസ്‌വാനിപ്പോള്‍. സ്ഥിരതയില്ലാതെയാണ് റിസ്‌വാന്‍ കളിക്കുന്നത്. ഈ സമയത്ത് പൂജാരയുടെ ഉപദേശം തേടിയിരുന്നുവെന്നാണ് പാക് വിക്കറ്റ് കീപ്പര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞാന്‍ നേരത്തെ പുറത്തായിരുന്നപ്പോള്‍ പൂജാരയുടെ ഉപദേശം തേടിയിരുന്നു. അദ്ദേഹം കുറച്ച് കാര്യങ്ങള്‍ പറഞ്ഞുതന്നു. ശരീരത്തോട് ശരീരത്തോട് ബാറ്റ് ചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഞാന്‍ ദീര്‍ഘകാലം വൈറ്റ് ബോളില്‍ ക്രിക്കറ്റില്‍ കളിക്കുന്നത് അദ്ദേഹത്തിന് തീര്‍ച്ചയായും അറിയാം. പൂജാര ചുവന്ന പന്തിലാണ് കളിക്കുന്നത്. 

അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാം. വൈറ്റ് ബോളില്‍ ശരീരത്തോട് ചേര്‍ന്ന് കളിക്കേണ്ടതില്ലെന്നാണ് പൂജാര എന്നോട് പറഞ്ഞത്.'' റിസ്‌വാന്‍ പറഞ്ഞു. 

''ഞാന്‍ രണ്ട് തവണ ഒരേ രീതിയില്‍ പുറത്തായിരുന്നു. ഒഴിഞ്ഞു പോകുന്ന പന്തില്‍ ബാറ്റുവച്ചാണ് രണ്ട് തവണയും പുറത്തായത്. അപ്പോഴാണ് പൂജാരയുടെ അടുത്തെത്തിയത്. ഏഷ്യന്‍ പിച്ചുകളില്‍ കൡക്കുന്നത് പോലെ ഇവിടെ കളിക്കേണ്ടതില്ലെന്നാണും അന്ന് പൂജാര പറഞ്ഞു. ചുവന്ന പന്തില്‍ കളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പൂജാര എന്നോട് സംസാരിച്ചിരുന്നു.'' റിസ്‌വാന്‍ പറഞ്ഞു.

അടുത്തിടെ മിഡില്‍സെക്‌സിനെതിരായ മത്സരത്തില്‍ പൂജാര മറ്റൊരു പാക് താരം ഷഹീന്‍ അഫ്രീദിക്കെതിരെ കളിക്കുന്ന വീഡിയോ വൈറലായിരുന്നു. അഫ്രീദിക്കെതിരെ സിക്‌സ് നേടാനും പൂജാരയ്ക്കായിരുന്നു.

Scroll to load tweet…