ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്നലെ ബംഗ്ലാദേശിനെ തോല്‍പ്പിച്ചശേഷം വാര്‍ത്താസമ്മേളനത്തിനെത്തതിയ മുഹമ്മദ് റിസ്‌‌വാനോട് ഒന്നാം റാങ്കിനായുള്ള സൂര്യകുമാറുമായുള്ള മത്സരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ സൂര്യകുമാര്‍ മികച്ച കളിക്കാരനാണെന്നും അദ്ദേഹം കളിക്കുന്ന രീതി തനിക്കിഷ്ടമാണെന്നും ആയിരുന്നു റിസ്‌വാന്‍റെ മറുപടി.

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ ബാറ്ററായ സൂര്യകുമാര്‍ യാദവും പാക് ബാറ്ററായ മുഹമ്മദ് റിസ്‌വാനും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് ദിവസങ്ങളായി. ബാബര്‍ അസമിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ റിസ്‌‌വാന്‍ പിന്നീട് ഒന്നാം റാങ്ക് അര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ടോപ് സ്കോററായി റിസ്‌വാന്‍ ഒന്നാം റാങ്ക് സുരക്ഷിതമാക്കുകയും ചെയ്തു.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ റിസ്‌വാന്‍ നിറം മങ്ങുകയും ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ സൂര്യകുമാര്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടുകയും ചെയ്തതോടെ രണ്ടാം സ്ഥാനത്തെത്തിയതിനൊപ്പം റേറ്റിംഗ് പോയന്‍റില്‍ റിസ്‌വാനുമായുള്ള അകലം ഗണ്യമായി കുറക്കാന്‍ സൂര്യകുമാര്‍ യാദവിനായി. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യില്‍ എട്ട് റണ്‍സെടുത്ത് പുറത്തയതോടെ ടി20 ലോകകപ്പിന് മുമ്പ് റിസ്‌വാന് ഒന്നാം സ്ഥാനം നഷ്ടമാവില്ലെന്ന് ഉറപ്പാകുകയും ചെയ്തു.

ബാറ്റിംഗ് പരാജയത്തില്‍ മാറ്റങ്ങള്‍ ഉറപ്പ്;ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്നലെ ബംഗ്ലാദേശിനെ തോല്‍പ്പിച്ചശേഷം വാര്‍ത്താസമ്മേളനത്തിനെത്തതിയ മുഹമ്മദ് റിസ്‌‌വാനോട് ഒന്നാം റാങ്കിനായുള്ള സൂര്യകുമാറുമായുള്ള മത്സരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ സൂര്യകുമാര്‍ മികച്ച കളിക്കാരനാണെന്നും അദ്ദേഹം കളിക്കുന്ന രീതി തനിക്കിഷ്ടമാണെന്നും ആയിരുന്നു റിസ്‌വാന്‍റെ മറുപടി. എന്നാല്‍ ഒന്നാം റാങ്കിനെക്കുറിച്ചോ മാന്‍ ഓഫ് ദ് മാച്ചാവുന്നതിനെക്കുറിച്ചോ താന്‍ ചിന്തിക്കാറില്ലെന്നും പാക് ടീമിന് എന്താണോ ആവശ്യം അത് ചെയ്യുക എന്നതാണ് തന്‍റെ ജോലിയെന്നും റിസ്‌വാന്‍ വിശദീകരിച്ചു. സൂര്യകുമാറിനെയും തന്നെയും താരതമ്യം ചെയ്യാനാവില്ലെന്നും ഒരാള്‍ ഓപ്പണറും മറ്റെയാള്‍ മധ്യനിര ബാറ്ററുമാണെന്നും രണ്ടുപേരുടെയും കളി വ്യത്യസ്തമാണെന്നും റിസ്‌വാന്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെ അര്‍ധ സെഞ്ചുറി, ബാബര്‍ അസമിന് നേട്ടം; ഇനി കോലിക്കും രോഹിത്തിനുമൊപ്പം

ബാറ്റിംഗിലെ മെല്ലെപ്പോക്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും റിസ്‌വാന്‍ മറുപടി നല്‍കി. ചില പിച്ചുകളില്‍ 60 പന്തില്‍ 40 റണ്‍സെടുക്കേണ്ടതായി വരും. ടീമിന്‍റെ ആവശ്യമാണ് പ്രധാനം. കഴിഞ്ഞവര്‍ഷം ബംഗ്ലാദേശില്‍ കളിച്ചപ്പോഴും യുഎഇയില്‍ കളിച്ചപ്പോഴും അത്തരം പിച്ചുകളായിരുന്നു. 145 റണ്‍സ് പോലും എടുക്കാന്‍ പാടാണെന്നും റിസ്‌വാന്‍ പറഞ്ഞു.