ലഞ്ചിനുശേഷം ഷമി അർധസെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തപ്പോൾ ഇന്നിംഗ്സിന്‍റെ ഇടവേളയിൽ ഡ്രസ്സിംഗ് റൂമിലേക്ക് കയറിവന്ന ഷമിയെയും ബുമ്രയെയും ടീം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് വരവേറ്റത്. ബിസിസിഐ പങ്കുവെച്ച ഈ വിഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി മുന്നിൽക്കണ്ടശേഷം ഇന്ത്യ ഐതിഹാസിക വിജയം പിടിച്ചെടുത്തപ്പോൾ അതിൽ നിർണായകമായത് മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും വാലറ്റത്തെ ചെറുത്തുനിൽപ്പായിരുന്നു. ഒമ്പതാം വിക്കറ്റിൽ 89 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ചതിനൊപ്പം വിജയത്തിലേക്കുള്ള വഴി തുറന്നതു ഇരുവരും ചേർന്നായിരുന്നു.
ലഞ്ചിനുശേഷം ഷമി അർധസെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തപ്പോൾ ഇന്നിംഗ്സിന്‍റെ ഇടവേളയിൽ ഡ്രസ്സിംഗ് റൂമിലേക്ക് കയറിവന്ന ഷമിയെയും ബുമ്രയെയും ടീം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് വരവേറ്റത്. ബിസിസിഐ പങ്കുവെച്ച ഈ വിഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിവസം ആറിന് 181 എന്ന നിലയിൽ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ റിഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 22 റൺസെടുത്ത റിഷഭ് പന്ത് വീണതോടെ ഇന്ത്യൻ ലീഡ് 200 കടക്കില്ലെന്ന് ഉറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ആദ്യം ഇഷാന്ത് ശര്‍മയും പിന്നീഷ് മുഹമ്മദ് ഷമിയും ജസ്പ്രീത്പ ബുമ്രയും നടത്തിയ അവിശ്വസനീയ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് മാന്യമായ ലീഡുറപ്പിച്ചത്. 271 റൺസിന്റെ വിജയലക്ഷ്യം തേടിയിറിങ്ങിയ ഇംഗ്ലണ്ടിനെ രണ്ട് സെഷനിൽ 120 റൺസിന് പുറത്താക്കിയാണ് ഇന്ത്യ ഐതിഹാസിക വിജയം സ്വന്തമാക്കിയത്.