Asianet News MalayalamAsianet News Malayalam

ഒരിത്തിരി ഉളുപ്പ്? അനാവശ്യ വിവാദത്തിന് ശ്രമിച്ച മുന്‍ പാകിസ്ഥാന്‍ താരത്തിനെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

ഇപ്പോള്‍ വിഷയത്തില്‍ ഹസനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് ഷമി അഭിപ്രായം വ്യക്തമാക്കിയത്.

mohammed shami blasts former pakistan cricketer over unwanted statement
Author
First Published Nov 8, 2023, 6:13 PM IST

കറാച്ചി: ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് അനുകൂലമായി ഡിആര്‍എസില്‍ തിരിമറി നടക്കുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ ആരോപിച്ചിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഐസിസിയും ബിസിസിഐയും പ്രത്യേക പന്തു കൊടുക്കുന്നുവെന്നും, അതുകൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വേട്ട നടത്തുന്നതെന്ന വിചിത്രമായ ആരോപണവും നേരത്തെ ഹസന്‍ ഉന്നയിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിനെ പാക് ഇതിഹാസം വസിം അക്രം രംഗത്തെത്തി. ബാക്കിയുള്ളവരുടെ മുന്നില്‍ തങ്ങളെ കൂടി അപഹാസ്യരാക്കരുതെന്ന് അക്രം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 

ഇപ്പോള്‍ വിഷയത്തില്‍ ഹസനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് ഷമി അഭിപ്രായം വ്യക്തമാക്കിയത്. കുറച്ച് പോലും നാണമോ ഉളുപ്പോ ഇല്ലേയെന്നാണ് ഷമി, ഹസനോട് ചോദിക്കുന്നത്. താങ്കള്‍ക്ക് ആരേയും ശ്രദ്ധിക്കാനുള്ള ക്ഷമയില്ലെങ്കില്‍, ഇതിഹാസ ബൗളര്‍ വസിം അക്രം പറയുന്നതെങ്കിലും കേള്‍ക്കൂവെന്ന് ഷമി മറുപടി പറഞ്ഞു. ഷമി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച പോസ്റ്റ് കാണാം...

ഇന്ത്യയെ സഹായിക്കാനായി ഐസിസിയും ബിസിസിഐയും ചേര്‍ന്ന് ബ്രോഡ്കാസ്റ്റര്‍മാരുടെ സഹായത്തോടെ ഡിആര്‍എസിലും തിരിമറി നടത്തുന്നുണ്ടെന്നാണ് ഹസന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ വ്യക്താക്കിയത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ജഡേജയുടെ പന്തില്‍ വാന്‍ഡര്‍ ദസ്സന്‍ ലെഗ് സ്റ്റംപില്‍ കൊള്ളേണ്ട പന്തിലാണ് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതെങ്കിലും ഡി ആര്‍ എസില്‍ കാണിച്ചത് മിഡില്‍ സ്റ്റംപിലാണെന്നാണ്.

ലെഗ് സ്റ്റംപില്‍ കൊള്ളേണ്ട പന്ത് ഡിആര്‍എസില്‍ വരുമ്പോള്‍ എങ്ങനെയാണ് മിഡില്‍ സ്റ്റംപിലാവുന്നത്. ലൈനില്‍ ആണ് പിച്ച് ചെയ്തതെങ്കിലും ലെഗ് സ്റ്റംപിലേക്കായിരുന്നു പന്ത് പോയത്. എല്ലാവര്‍ക്കും തോന്നിയ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഡി ആര്‍ എസില്‍ തിരിമറി നടന്നിട്ടുണ്ടെന്നത് വ്യക്തമാണെന്നും ഹസന്‍ റാസ വ്യക്തമാക്കി. പാകിസ്ഥാന്‍ - ദക്ഷിണാഫ്രിക്ക മത്സരത്തിലും ഡിആര്‍എസില്‍ ബിസിസിഐ തിരിമറി നടത്തിയെന്നും ഹസന്‍ റാസ ആരോപിച്ചു.

ലോകകപ്പിലെ മികച്ച പ്രകടനത്തിനിടെ മുഹമ്മദ് ഷമിക്കെതിരെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍

Follow Us:
Download App:
  • android
  • ios