ഷ്യാ കപ്പിന് തൊട്ടുമുമ്പ് ഷമിക്കെതിരെ ഹസിന്‍ കോടതിയെ സമീപിച്ചിരുന്നു. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2018 മാര്‍ച്ച് ഏഴിന് വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു.

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് മുഹമ്മദ് ഷമി. നാല് മത്സരങ്ങളില്‍ 16 വിക്കറ്റാണ് ഷമി ഇതുവരെ വീഴ്ത്തിയത്. വിക്കറ്റ് വേട്ടക്കാരില്‍ നാലാ സ്ഥാനത്താണ് ഷമി. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഷമി അരങ്ങേറിയത്. ആ മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കി. അടുത്ത മത്സരം ഇംഗ്ലണ്ടിനെതിരെ. താരം നിരാശപ്പെടുത്തിയില്ല. നാല് വിക്കറ്റാണ് വീഴ്ത്തിയത്. ശ്രീലങ്കയ്‌ക്കെതിരെ വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനം. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടും വിക്കറ്റും ഷമി നേടിയിരുന്നു. 

ഇപ്പോള്‍ ഷമിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. അവുടെ വാക്കുകളിങ്ങനെ... ''ഞാന്‍ ക്രിക്കറ്റ് കാണാറില്ല, ക്രിക്കറ്റ് താരങ്ങളുടെ ആരാധകനുമല്ല. എനിക്ക് കളിയെ കുറിച്ച് അത്ര ധാരണയില്ല. അതുകൊണ്ടുതന്നെ ഷമിയുടെ പ്രകടനത്തെ കുറിച്ച് എനിക്കറിയില്ല. ഷമി നന്നായി കളിച്ചാല്‍, ആ പ്രകടനം ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല, കൂടുതല്‍ പണം സമ്പാദിക്കാനും കഴിയും. അങ്ങനെ സമ്പാദിക്കുന്നതിലൂടെ എന്നേയും മകളുടേയും ഭാവി സുരക്ഷിതമാക്കാനും സാധിക്കും.'' ജഹാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് ഇല്ലെന്നും ജഹാന്‍ കൂട്ടിചേര്‍ത്തു.

Scroll to load tweet…

ഇക്കഴിഞ്ഞ ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് ഷമിക്കെതിരെ ഹസിന്‍ കോടതിയെ സമീപിച്ചിരുന്നു. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2018 മാര്‍ച്ച് ഏഴിന് വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇതുതന്നെയാണ് പ്രശ്നങ്ങളുടെ തുടക്കവും. ഷമിക്ക് ലൈംഗികത്തൊഴിലാളികളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിന്‍ ഉന്നയിച്ചു. 

തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ പിന്നീടു കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവര്‍ക്കു നല്‍കാനാണ് ഉത്തരവിട്ടത്.

സച്ചിന്റെ റെക്കോര്‍ഡ് ഗില്‍ തിരുത്തി! ഏകദിന റാങ്കിംഗില്‍ ഒന്നാമന്‍; ബൗളര്‍മാരില്‍ സിറാജ്, ഷമിക്ക് നേട്ടം