മധ്യനിര താരങ്ങളായ ജോഷ് ഇന്‍ഗ്ലിസ് (26), കാമറോണ്‍ ഗ്രീന്‍ (12), മാര്‍കസ് സ്‌റ്റോയിനിസ് (5) എന്നിവരെയാണ് ഷമി പുറത്താക്കിയത്. ഇന്‍ഗ്ലിസിനേയും ഗ്രീനിനേയും ബൗള്‍ഡാക്കുകയായിരുന്നു ഷമി.
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് മുഹമ്മദ് ഷമി വീഴ്ത്തിയത്. മധ്യനിര താരങ്ങളായ ജോഷ് ഇന്‍ഗ്ലിസ് (26), കാമറോണ്‍ ഗ്രീന്‍ (12), മാര്‍കസ് സ്‌റ്റോയിനിസ് (5) എന്നിവരെയാണ് ഷമി പുറത്താക്കിയത്. ഇന്‍ഗ്ലിസിനേയും ഗ്രീനിനേയും ബൗള്‍ഡാക്കുകയായിരുന്നു ഷമി. സ്‌റ്റോയിനിസിനെ സ്ലപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. തന്റെ രണ്ടാം സ്‌പെല്ലിലാണ് ഷമി ഓസീസ് മധ്യനിരയെ തകര്‍ത്തത്. തുടര്‍ച്ചയായ മൂന്ന് ഓവറുകളില്‍ ഷമി വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ഷമിയുടെ ബൗളിംഗ് കരുത്തില്‍ ഓസീസിനെ 188 പുറത്താക്കാന്‍ ഇന്ത്യക്കായി.
തന്റെ പ്രകടനത്തില്‍ പിന്നില്‍ ഒരുപാട് കഠിനാധ്വാനമുണ്ടെന്നാണ് ഷമി പറയുന്നത്. മൂന്ന് വിക്കറ്റ് പ്രകടനത്തിന് ശേഷം ഷമി പറഞ്ഞതിങ്ങനെ... ''ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതിന് പിന്നില്‍ ഒരുപാട് കഠിനാധ്വാമുണ്ട്. ഫിറ്റ്‌നെസിന്റെ കാര്യത്തിലും നെറ്റ്‌സിലും നന്നായി ജോലി ചെയ്തു. താളത്തിലേക്ക് തിരിച്ചെത്തിയാല്‍ സീം പൊസിഷനും ബൗണ്‍സും സ്വാഭാവികമായി തിരിച്ചുകിട്ടും. ഇതോടെ മികച്ച ഫലവും ലഭിക്കും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നല്ല ബൗണ്‍സ് കിട്ടാറുണ്ട്. നല്ല ഏരിയകളില്‍ പന്തെറിഞ്ഞപ്പോഴാണ് വിക്കറ്റുകള്‍ ലഭിച്ചത്. സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തണമെന്ന് ഹാര്‍ദിക്കിനോട് ഞാന്‍ പറഞ്ഞിരുന്നു. പന്ത് ചെറുതായിട്ട് മൂവ് ചെയ്യുന്നുണ്ടായിരുന്നു. എപ്പോഴും ഓഫ്സ്റ്റംപിന് ചാരിയാണ് പന്തെറിയാന്‍ ശ്രമിച്ചത്. എല്ലാവരും അവരുടേതായ രീതിയില്‍ സംഭാവന ചെയ്യുമ്പോള്‍ ഗുണകരമായ ഫലം ലഭിക്കും. അത് താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. ഓസീസിനെ 188 പുറത്താക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്. സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുമെന്ന് വിശ്വിസിക്കുന്നു.'' ഷമി മൂന്ന് വിക്കറ്റ് നേട്ടത്തിന് ശേഷം വ്യക്തമാക്കി.
ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡാണ് (5) ആദ്യം പുറത്തായത്. ഹെഡിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. പിന്നാലെ മാര്‍ഷ്- സ്റ്റീവ് സ്മിത്ത് (22) സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഓസീസ് ക്യാപ്റ്റനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 77 എന്ന നിലയിലായി ഓസീസ്. തുടര്‍ന്നെത്തിയ മര്‍നസ് ലബുഷെയ്‌നൊപ്പം 52 റണ്‍സ് കൂട്ടിചേര്‍ക്കന്‍ മാര്‍ഷിനായി. എന്നാല്‍ ജഡേജ മാര്‍ഷിനെ മടക്കി. ഇതോടെ മൂന്നിന് 129 എന്ന നിലയിലായി ഓസീസ്. പിന്നാലെ ഓസീസിന്റെ തകര്‍ച്ചയും ആരംഭിച്ചു. 15 റണ്‍സെടുത്ത ലബുഷെയ്‌നെ കുല്‍ദീപ് യാദവ് പുറത്താക്കി.
മധ്യനിരയാവട്ടെ ഷമിക്ക് മുന്നില്‍ തകര്‍ന്നു. ജോഷ് ഇന്‍ഗ്ലിസ് (26), കാമറൂണ്‍ ഗ്രീന്‍ (12), മാര്‍കസ് സ്‌റ്റോയിനിസ് (8) എന്നിവരെയാണ് ഷമി മടക്കിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (8) ജഡേജ പുറത്താക്കി. സീന്‍ അബോട്ട് (0), ആഡം സാംപ (0) എന്നിവരെ സിറാജ് മടക്കിയതോടെ ഓസീസ് കൂടാരം കയറി. മിച്ചല്‍ സ്റ്റാര്‍ക്ക് (4) പുറത്താവാതെ നിന്നു.
തീയായി മുഹമ്മദ് ഷമി! ഗ്രീനിന്റെ ഓഫ് സ്റ്റംപ് ഔട്ട് സ്വിങറില്‍ പറന്നകന്നു; വീഡിയോ കാണാം
