ഒരു കളിക്കാരനെ ഹീറോ ആയി കാണുന്നവര്‍ തന്നെ ഇത്തരം ട്രോളുകളും ഉണ്ടാക്കുന്നുവെങ്കില്‍ അവര്‍ യഥാര്‍ത്ഥ ആരാധകരല്ല. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ ട്രോളുകളില്‍ മനസ് വേദനിക്കേണ്ട കാര്യവുമില്ല. ആരെയെങ്കിലും ഞാന്‍ മാതൃകാ പുരുഷനായി കാണുന്നുവെങ്കില്‍ അയാളെക്കുറിച്ച് ഞാനൊരിക്കലും മോശമായി സംസാരിക്കില്ല.

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ(T20 World Cup) ഇന്ത്യ-പാക്കിസ്ഥാന്‍( India-Pakistan) ഹൈ വോള്‍ട്ടേജ് പോരാട്ടത്തില്‍ ഇന്ത്യ പത്തു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഏറ്റവുമധികം വിമര്‍ശനം ഏറ്റവും വാങ്ങിയവരിലൊരാള്‍ പേസര്‍ മുഹമ്മദ് ഷമിയായിരുന്നു(Mohammed Shami). ഷമിക്കൊപ്പം മറ്റ് ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജായപ്പെട്ടെങ്കിലും ട്രോളുകളും വിമര്‍ശനങ്ങളും മുഴുവന്‍ ഷമിക്ക് നേരെയായി. എന്നാല്‍ അന്ന് തന്നെ ട്രോളിയവരും യഥാര്‍ത്ഥ ആരാധകരോ യഥാര്‍ത്ഥ ഇന്ത്യക്കാരോ അല്ലെന്ന് തുറന്നു പറയുകയാണ് മുഹമ്മദ് ശമി ഇപ്പോള്‍. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിക്കുശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് ഷമി മനുസുതുറന്നത്. മത്സരത്തില്‍ 3.5 ഓവറില്‍ ഷമി 43 റണ്‍സ് വഴങ്ങിയിരുന്നു.

ഷമിക്കെതിരെയെുള്ള ട്രോളുകളെയും വിമര്‍ശനങ്ങളെയും തള്ളിപ്പറഞ്ഞ അക്കാലത്തെ നായകന്‍ വിരാട് കോലി നട്ടെല്ലില്ലാത്തതും ദയനീയവുമായ പ്രവര്‍ത്തിയാണിതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊന്നും മരുന്നില്ലെന്ന് വ്യക്തമാക്കിയ ഷമി മതത്തിന്‍റെ പേരില്‍ ട്രോളുന്നവര്‍ യഥാര്‍ഥ ആരാധകരോ യഥാര്‍ത്ഥ ഇന്ത്യക്കാരോ അല്ലെന്നും തുറന്നു പറഞ്ഞു.

അരങ്ങേറിയിട്ട് 7 വര്‍ഷം, രാജ്യത്തെ ജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം; ആവേശമുണര്‍ത്തി സഞ്ജു

ഒരു കളിക്കാരനെ ഹീറോ ആയി കാണുന്നവര്‍ തന്നെ ഇത്തരം ട്രോളുകളും ഉണ്ടാക്കുന്നുവെങ്കില്‍ അവര്‍ യഥാര്‍ത്ഥ ആരാധകരല്ല. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ ട്രോളുകളില്‍ മനസ് വേദനിക്കേണ്ട കാര്യവുമില്ല. ആരെയെങ്കിലും ഞാന്‍ മാതൃകാ പുരുഷനായി കാണുന്നുവെങ്കില്‍ അയാളെക്കുറിച്ച് ഞാനൊരിക്കലും മോശമായി സംസാരിക്കില്ല. അതുപോലെ എന്നെക്കുറിച്ച് എന്തെങ്കിലും മോശമായി പറയുന്നവര്‍ എന്‍റെയോ ഇന്ത്യന്‍ ടീമിന്‍റെയോ അരാധകരാണെന്നും ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ അവരെ വിലവെക്കേണ്ട കാര്യവുമില്ല.

സമൂഹമാധ്യമങ്ങളിലൂടെ എന്നെ ആക്രമിച്ചവര്‍ ആരുമല്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീം അംഗമായ ഞാന്‍ ഇതിനൊക്കെ മറുപടി നല്‍ക്കി അവര്‍ക്ക് അര്‍ഹിക്കാത്ത പ്രാധാന്യം നല്‍കേണ്ടതുമില്ല. അത് അങ്ങനെ ചിന്തിക്കുന്ന ആളുകളുടെ മാനസികാവസ്ഥയാണ്. അറിവില്ലായ്മയാണ്. അജ്ഞാതരായ ആളുകളും കുറച്ച് ഫോളോവേഴ്സും മാത്രമുള്ളവര്‍ പോലും എന്നെ വിമര്‍ശിച്ചു. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ. കാരണം അവരാരുമല്ലല്ലോ. എന്നാല്‍ ഇന്ത്യന്‍ കളിക്കാരനെന്ന നിലക്ക്, ഒരു സെലിബ്രിറ്റിയെന്ന നിലക്കോ ഒരു റോള്‍ മോഡല്‍ എന്ന നിലക്കോ നമ്മള്‍ പ്രതികരിക്കുന്നത് അവര്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കലാവും. അവരുമായി സംവാദം നടത്താന്‍ പോലും ആഗ്രഹിക്കുന്നില്ല.

മോശം പ്രകടനത്തിനിടയിലും സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രോഹിത്; മറികടന്നത് ഷൊയ്ബ് മാലിക്കിനെ

ഞങ്ങളെന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യ എന്നാല്‍ ഞങ്ങള്‍ക്ക് എന്താണെന്നും. കാരണം, ഞങ്ങള്‍ ഈ രാജ്യത്തിന്‍റെ പ്രതിനിധികളാണ്. ഈ രാജ്യത്തിനായി പോരാടുന്നവരാണ്. അതുകൊണ്ടുതന്നെ ഇത്തരം ട്രോളുകളോട് പ്രതികരിച്ച് ഞങ്ങള്‍ക്ക് ഒന്നും തെളിയിക്കാനില്ല.ഷമി പറഞ്ഞു നിര്‍ത്തി. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളിലും വിശ്രമം ലഭിച്ച ഷമി ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള തയാറെടുപ്പിലാണ്.