Asianet News MalayalamAsianet News Malayalam

അമ്പരപ്പിക്കുന്ന ലുക്കില്‍ മേക്കോവറുമായി മുഹമ്മദ് ഷമി, കണ്ടാല്‍ 20കാരനെ പോലെയുണ്ടെന്ന് ആരാധകർ

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ ടീമിലില്ലാതിരുന്ന മുഹമ്മദ് ഷമി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് പ്ലേയിംഗ് ഇലവനില്‍ എത്തിയത്.

Mohammed Shami Reveals his stunning make over with hair
Author
First Published Aug 22, 2024, 4:55 PM IST | Last Updated Aug 22, 2024, 4:55 PM IST

കൊല്‍ക്കത്ത: അമ്പരപ്പിക്കുന്ന ലുക്കില്‍ പുതിയ മേക്കോവറുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. തലയില്‍ പുതിയ മുടി വെച്ചുപിടിപ്പിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഷമി ആരാധകരെ അമ്പരപ്പിച്ചത്. പുതിയ ലുക്ക് പക്ഷെ പഴയ അധ്വാനം, നന്ദി ആലിം ഹക്കീം ഈ മാറ്റത്തിന് എന്ന് പറഞ്ഞാണ് ഷമി തന്‍റെ പുതിയ ലുക്കിലുള്ള ചിത്രം പുറത്തുവിട്ടത്. പ്രമുഖ ഹെയര്‍സ്റ്റൈലിസ്റ്റായ ആലിം ഹക്കീമാണ് ഷമിയുടെ ഈ പുതിയ ലുക്കിന് പിന്നിലുമുള്ളത്.

ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്ന ഷമി പിന്നീട് പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് മാസങ്ങളായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ഷമിക്ക് ഐപിഎല്ലും ടി20 ലോകകപ്പും നഷ്ടമായി. പരിക്കില്‍ നിന്ന് മോചിതനായ വീണ്ടും ബൗളിംഗ് പരിശീലനം പുനരാരംഭിച്ച മുഹമ്മദ് ഷമി അടുത്തമാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഷമി ഒക്ടോബറില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മാത്രമെ ഇന്ത്യൻ ടീമില്‍ തിരിച്ചെത്താനിടയുള്ളു എന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ ടീമിലില്ലാതിരുന്ന മുഹമ്മദ് ഷമി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് പ്ലേയിംഗ് ഇലവനില്‍ എത്തിയത്. പിന്നീട് ഷമി ലോകകപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായി. പരിക്കില്‍ നിന്ന് മുക്തരായി തിരിച്ചെത്തുന്ന താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്നെസ് തെളിയിക്കണമെന്ന നിബന്ധന ഉള്ളതിനാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമില്‍ കളിക്കുന്നതിന് മുമ്പ് ഷമി ബംഗാളിന് വേണ്ടി ഏതാനും രഞ്ജി ട്രോഫി മത്സരങ്ങളിലും കളിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 19നാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് ബെംഗലൂരുവില്‍ തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios