Asianet News MalayalamAsianet News Malayalam

ചായക്ക് തൊട്ടു മുമ്പ് ഷമിയുടെ പഞ്ച്; ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പതറുന്നു

ലഞ്ചിന് തൊട്ടുപിന്നാലെ ഡ‍ൊമനിക് സിബ്ലിയെ മടക്കി മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെ 66-3ലേക്ക് തള്ളി വിട്ടെങ്കിലും ക്യാപ്റ്റന്‍ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് കരകയറി.

Mohammed Shami strikes brfore tea, England lost 4 wickets against India
Author
London, First Published Aug 4, 2021, 8:24 PM IST

നോട്ടിംഗ്ഹാം: ഇന്ത്യക്കെതിരായ നോട്ടിംഗ്ഹാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് പതറുന്നു. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ടാണ് ക്രീസില്‍. 27 റണ്‍സെടുത്ത സാക്ക് ക്രോളിയുടെയും  റോറി ബേസിന്‍റെയും(0) ഡൊമനിക് സിബ്ലിയുടെയും(18), ചായക്ക് തൊട്ടു മുമ്പ് ജോണി ബെയര്‍സ്റ്റോ(29)യുമാണ് പുറത്തായത്.

ആദ്യ ഓവറിലെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുമ്ര

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവറിലെ ഇംഗ്ലണ്ട് ഞെട്ടി. ബുമ്ര എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ റോറി ബേണ്‍സിനെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. ബുമ്രയും ഷമിയും തുടക്കത്തില്‍ ഇംഗ്ലണ്ട് വിറപ്പിച്ചെങ്കിലും സിബ്ലിയും ക്രോളിയും പിടിച്ചു നിന്നു.

ഇംഗ്ലണ്ടിലും വരവറിയിച്ച് സിറാജ്

ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ഒടുവില്‍ രണ്ടാമത്തെ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 27 റണ്‍സെടുത്ത് നിലയുറപ്പിച്ച ക്രോളിയെ സിറാജ് റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചെങ്കിലും റിവ്യൂവിലൂടെയാണ് ഇന്ത്യക്ക് വിക്കറ്റ് ലഭിച്ചത്.

നിലയുറപ്പിച്ച് റൂട്ടും ബെയര്‍സ്റ്റോയും, ഷമിയുടെ ഡബിള്‍ സ്ട്രൈക്ക്

ലഞ്ചിന് തൊട്ടുപിന്നാലെ ഡ‍ൊമനിക് സിബ്ലിയെ മടക്കി മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെ 66-3ലേക്ക് തള്ളി വിട്ടെങ്കിലും ക്യാപ്റ്റന്‍ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് കരകയറി. ഇരുവരുടടെയും കൂട്ടുകെട്ട് അര്‍ധസെഞ്ചുറിയും പിന്നിട്ട് അപകടകരമായി വളരുന്നതിനിടെ ചായക്ക് തൊട്ടു മുമ്പുള്ള അവസാന ഓവറില്‍ ബെയര്‍സ്റ്റോയെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചെങ്കിലും ഇന്ത്യ റിവ്യു എടുക്കുകയായിരുന്നു. രണ്ടാമത്തെ തീരുമാനമാണ് റിവ്യൂവിലെ ഇന്ത്യക്ക് അനുകൂലമാകുന്നത്.

പ്ലേയിംഗ് ഇലവനില്‍ സര്‍പ്രൈസുമായി ടീം ഇന്ത്യ

 നാല് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യയിറങ്ങുന്നത്. രവീന്ദ്ര ജഡേജയാണ് ടീമിലെ ഏക സ്പിന്നര്‍. മുഹമ്മദ് സിറാജും ഷാര്‍ദുള്‍ താക്കുറും ടീമിലെത്തി. ഇശാന്ത് ശര്‍മയ്ക്ക് സ്ഥാനം നഷ്ടമായി. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.  

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍,  മുഹമ്മദ ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമനിക് സിബ്ലി, സാക് ക്രൗളി, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ഡാനിയേല്‍ ലോറന്‍സ്, ജോസ് ബട്‌ലര്‍, സാം കറന്‍, ഒല്ലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.         

Follow Us:
Download App:
  • android
  • ios