ടി20 ലോകകപ്പിനിടെ സോഷ്യല്‍ മീഡിയ സ്റ്റാറായി രോഹിത്! പിന്നാലെ കോലി; മെന്‍ഷന്‍ ചെയ്യപ്പെട്ട കണക്കുകള്‍ ഇങ്ങനെ

5.5 ദശലക്ഷം തവണ രോഹിത്തിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കപ്പെട്ടു.

most mentions on social media during the 2024 world cup

മുംബൈ: ടി20 ലോകകപ്പ് നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യയുടെ ആദ്യ ഐസിസി കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും ഓസ്‌ട്രേലിയയോട് തോല്‍ക്കാനായിരുന്നു വിധി. അതിന് മുമ്പ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞു. അതുകൊണ്ടുതന്നെ ടി20 കിരീട നേട്ടം ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വാസമായിരുന്നു. ടീം മതിമറന്ന് ആഘോഷിക്കുകയും ചെയ്തു.

ലോകകപ്പിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരങ്ങളായ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനും തീരുമാനിച്ചു. ഈ ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം രോഹിത്തായിരുന്നു. കോലി കലാശപ്പോരിലെ പ്ലയര്‍ ഓഫ് ദ മാച്ചുമായി. ഇതുകൂടാതെ ഇരുവര്‍ക്കും അഭിമാനിക്കാവുന്ന മറ്റു ചില കണക്കുകള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ടി20 ലോകകപ്പിനിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷന്‍ ചെയ്യപ്പെട്ട താരങ്ങളില്‍ ഇരുവരുമുണ്ട്. 

മൂന്നാം ടി20ക്ക് സഞ്ജു റെഡി! പക്ഷേ, എവിടെ കളിപ്പിക്കും? ഇനിയും പുറത്തിരുത്തുമോ? ഇക്കാര്യത്തില്‍ ആശങ്കകളേറെ

ഡിജിറ്റല്‍ ഏജന്‍സിയായി ഇന്ററാക്റ്റീവ് അവന്യൂസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 5.5 ദശലക്ഷം തവണ രോഹിത്തിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കപ്പെട്ടു. ഇക്കാര്യത്തില്‍ രോഹിത് തന്നെയാണ് ഒന്നാമന്‍. കോലി രണ്ടാം സ്ഥാനത്തുണ്ട. 4.1 ദശലക്ഷ്യം തവണ കോലി മെന്‍ഷന്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് (1.3 ദശലക്ഷം), ജസ്പ്രിത് ബുമ്ര (1.2 ദശലക്ഷം), ഹാര്‍ദിക് പാണ്ഡ്യ (1.1 ദശലക്ഷം) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനത്തുക പ്രഖ്യാപിച്ചത്. ഇന്ത്യക്കും ഫൈനല്‍ കളിച്ച ദക്ഷിണാഫ്രിക്കക്കും ഐസിസി കോടികള്‍ നല്‍കിയിരുന്നു. ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം 10.67 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും കോടികള്‍ സമ്മാനമായി ലഭിച്ചു. 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ) ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios