സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആര് എന്ന ഐസിസിയുടെ ചോദ്യമാണ് 'തല' ഫാന്‍സിനെ ചൊടിപ്പിച്ചത്

മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ധോണി ആരാധകരുടെ മറുപടികള്‍ കൊണ്ട് ട്വിറ്ററില്‍ വലഞ്ഞിരിക്കുകയാണ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആര് എന്ന ഐസിസിയുടെ ചോദ്യമാണ് 'തല' ഫാന്‍സിനെ ചൊടിപ്പിച്ചത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റില്‍ വിസ്‌മയ കീപ്പിംഗ് പുറത്തെടുത്ത വൃദ്ധിമാന്‍ സാഹയുടെ ചിത്രം സഹിതമാണ് ഐസിസി ട്വീറ്റ് ചെയ്തത്. പൂണെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിയെ സാഹ പറന്നുപിടിക്കുന്നതായിരുന്നു ചിത്രത്തില്‍. 

ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സാഹയുടെ പേര് ആരാധകര്‍ പറയും എന്നായിരിക്കണം ഐസിസി കരുതിയിരുന്നത്. എന്നാല്‍ വിന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്‌ക്കും എതിരെ കളിക്കാതിരുന്നിട്ടും എം എസ് ധോണിയാണ് സമകാലിക ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ എന്ന് വാദിക്കുകയാണ് ധോണി ആരാധകര്‍ ചെയ്തത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഡുപ്ലസിയെ പുറത്താക്കിയ ക്യാച്ച് മാത്രമല്ല, ഡി ബ്രൂയ്‌നെ മടക്കാന്‍ സാഹയെടുത്ത ക്യാച്ചും വലിയ പ്രശംസ നേടിയിരുന്നു.