വലിയ സ്വീകരണമാണ് ഫ്രാഞ്ചൈസി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് നല്‍കിയത്. ഫെബ്രുവരി 12, 13 തിയതികളില്‍ നടക്കുന്ന ലേലത്തില്‍ താരങ്ങളെ വിളിക്കാന്‍ ധോണിയും ഉണ്ടാവുമെന്നാണ് അറിയുന്നത്.

ചെന്നൈ: ഐപിഎല്‍ (IPL Auction) മെഗാലേലത്തിന് മുന്നോടിയായി സിഎസ്‌കെ (CSK) ക്യാപ്റ്റന്‍ എം എസ് ധോണി (MS Dhoni) ചെന്നൈ നഗരത്തില്‍ തിരിച്ചെത്തി. വലിയ സ്വീകരണമാണ് ഫ്രാഞ്ചൈസി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് നല്‍കിയത്. ഫെബ്രുവരി 12, 13 തിയതികളില്‍ നടക്കുന്ന ലേലത്തില്‍ താരങ്ങളെ വിളിക്കാന്‍ ധോണിയും ഉണ്ടാവുമെന്നാണ് അറിയുന്നത്. 

ക്യാപ്റ്റന്‍ എന്നതിന് പുറമെ താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ടീം മാനേജ്‌മെന്റിനെ സഹായിക്കാന്‍ ധോണിക്കായിട്ടുണ്ട്. ധോണിയെ സ്വീകരിച്ചുകൊണ്ട് സിഎസ്‌കെ ഔദ്യോഗിക ട്വിറ്ററില്‍ അക്കൗണ്ടില്‍ പങ്കുവച്ച ട്വീറ്റ് കാണാം.

Scroll to load tweet…

ചെന്നൈ 15-ാം സീസണിന് ഇറങ്ങുന്നത് നിലവിലെ ചാംപ്യന്മാരായിട്ടാണ്. രവീന്ദ്ര ജഡേജയായിരിക്കും ഇത്തവണ ടീമിനെ നയിക്കുകയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മൊയീന്‍ അലി, റുതുരാജ് ഗെയ്കവാദ് എന്നിവരേയും ടീം നിലനിര്‍ത്തിയിട്ടുണ്ട്. 48 കോടിയാണ് ഇനി ചെന്നൈയുടെ പോക്കറ്റിലുള്ളത്. 

ജഡേജയെ 16 കോടി നല്‍കിയാണ് നിലനര്‍ത്തിയത്. ധോണിക്ക് 12 കോടിയുണ്ട്. മൊയീന്‍ എട്ട് കോടിക്കും റുതുരാജ് ആറ് കോടിക്കും ടീമില്‍ നില്‍ക്കാന്‍ സമ്മതിച്ചു.