ഗംഭീറിന്റെ അസൂയയാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതെന്നും ക്രിക്കറ്റിലെ അഡ്വാനിജിയാണ് ബിജെപി എംപി കൂടിയായ ഗംഭീറെന്നും ആരാധകര്‍ മറുപടി നല്‍കി.

ദില്ലി: ഇന്ത്യയുടെ അവസാന ഏകദിന ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ലോകകപ്പ് ഫൈനലിലെ ഹീറോ ആയ ഗംഭീറിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തെ ഓര്‍മിപ്പിച്ച് സ്‌പോര്‍ട്‌സ് വെബ് സൈറ്റായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ ധോണിയുടെ ഷോട്ട് ട്വീറ്റ് ചെയ്ത് ഇങ്ങനെ കുറിച്ചു. '2011 ലോകകപ്പ് ഫൈനലില്‍ ഈ ഷോട്ടാണ് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരെ വിജയാഘോഷത്തിലേക്ക് നയിച്ചത്.

Scroll to load tweet…

'എന്നാല്‍ ഇതിന് ഗംഭീര്‍ നല്‍കി മറുപടിയാണ് ആരാധകരോഷത്തിന് കാരണമായത്.

ഇഎസ്‌പിന്‍ ക്രിക്ക് ഇന്‍ഫോയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ഗംഭീറിന്റെ മറുപടി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. 2011 ലോകകപ്പ് ഉയര്‍ത്തിയത് ടീം ഇന്ത്യ ഒന്നാകെയാണ്. സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീം. എന്നാല്‍ നിങ്ങള്‍ ഇപ്പോഴും ആ ഒരു സിക്‌സിനെ മാത്രമാണ് മഹത്വവല്‍ക്കരിക്കുന്നത്.'' ഗംഭീര്‍ പറഞ്ഞു.

Scroll to load tweet…

ഇതിനെതിരെയാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ മറുപടി നല്‍കിയത്. ഗംഭീറിന്റെ അസൂയയാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതെന്നും ക്രിക്കറ്റിലെ അഡ്വാനിജിയാണ് ബിജെപി എംപി കൂടിയായ ഗംഭീറെന്നും ആരാധകര്‍ മറുപടി നല്‍കി. ആരാധകരുടെ ചില പ്രതികരണങ്ങള്‍ ഇങ്ങനെ.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…