ഇതിന് പിന്നാലെ അച്ഛനും അമ്മയും ചെയ്തപോലെ നിങ്ങളും നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കൂ എന്ന് അഭ്യര്‍ഥിച്ച് വീഡിയോ സന്ദേശം നല്‍കിയിരിക്കുകയാണ് ധോണിയുടെ മകള്‍ സിവ.
ചെന്നൈ: ഐപിഎല്‍ തിരക്കുകള്‍ക്കിടയിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. ഇന്നാണ് ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടന്നത്. ധോണിയും ഭാര്യ സാക്ഷിയും ഇന്ന് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
ഇതിന് പിന്നാലെ അച്ഛനും അമ്മയും ചെയ്തപോലെ നിങ്ങളും നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കൂ എന്ന് അഭ്യര്‍ഥിച്ച് വീഡിയോ സന്ദേശം നല്‍കിയിരിക്കുകയാണ് ധോണിയുടെ മകള്‍ സിവ. ധോണിയുടെ മടിയിലിരുന്നാണ് സിവയുടെ അഭ്യര്‍ഥന. കൈവിരലിലെ വോട്ട് രേഖഖപ്പെടുത്തിയതിന്റെ മഷിയടയാളം ധോണി ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്.
ധോണിയെ അനുകരിച്ച് സിവയും ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കാണിച്ചാണ് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നത്. ജാര്‍ഖണ്ഡിന് പുറമെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലും ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്നു.
