ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ പൃഥ്വി ഷാ (41), യഷസ്വി ജയ്‌സ്വാള്‍ (38) എന്നിവരാണ് ക്രീസില്‍.

ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ മുംബൈക്ക് മികച്ച തുടക്കം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ പൃഥ്വി ഷാ (41), യഷസ്വി ജയ്‌സ്വാള്‍ (38) എന്നിവരാണ് ക്രീസില്‍. മുംബൈ 41 തവണ രഞ്ജി ട്രോഫി ചാംപ്യന്മാരായിട്ടുണ്ട്. മധ്യപ്രദേശ് ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

മധ്യപ്രദേശ്: യഷ് ദുബെ, ഹിമാന്‍ഷു മന്ത്രി, ശുഭം എസ് ശര്‍മ, രജത് പടിദാര്‍, ആദിത്യ ശ്രീവാസ്തവ (ക്യാപ്റ്റന്‍), അക്ഷത് രഘുവന്‍ഷി, പാര്‍ത്ഥ് സഹാനി, സരണ്‍ഷ് ജെയ്ന്‍, കുമാര്‍ കാര്‍ത്തികേയ, അനുഭവ് അഗര്‍വാള്‍, ഗൗരവ് യാദവ്. 

മുംബൈ: പൃഥ്വി ഷാ, യഷസ്വി ജയ്‌സ്വാള്‍, അര്‍മാന്‍ ജാഫര്‍, സുവേദ് പാര്‍ക്കര്‍, സര്‍ഫറാസ് ഖാന്‍, ഹാര്‍ദിസ് തമോറെ, ഷംസ് മുലാനി, തനുഷ്, ധവാല്‍ കുല്‍കര്‍ണി, തുഷാര്‍ ദേഷ്പാണ്ഡെ, മോഹിത് അവാസ്ഥി. 

നേരത്തെ ഉത്തര്‍ പ്രദേശിനോട് സമനില നേടിയാണ് മുംബൈ ഫൈനലിലെത്തിയിരുന്നത്. ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് മുംബൈക്ക് തുണയായത്. ആദ്യ ഇന്നിംഗ്‌സില്‍ 393 റണ്‍സാണ് മുംബൈ നേടിയത്. മറുപടി ബാറ്റിംഗില്‍ യുപി 180ന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ മുംബൈ നാലിന് 533 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയിരുന്ന ജയസ്വാളാണ് പ്ലയര്‍ ഓഫ് ദ മാച്ച്. 

ബംഗാളിനെ തോല്‍പ്പിച്ചാണ് മധ്യ പ്രദേശ് ഫൈനലിനെത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ മധ്യ പ്രദേശ് 341 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗാള്‍ 273ന് പുറത്തായി. 68 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് മധ്യപ്രദേശ് നേടിയിരുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ 281 റണ്‍സും മധ്യപ്രദേശ് അടിച്ചെടുത്തു. പിന്നീട് ബംഗാളിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 350 റണ്‍സാണ്. എന്നാല്‍ ബംഗാളിന് 175 റണ്‍സെടുക്കാനാണ് സാധിച്ചത്.