മോഡലായ സ്റ്റാന്‍കോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് അശ്ലീല കമന്റുമായി മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ നിറഞ്ഞു.

മുംബൈ: ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ നായകനാക്കിയതിന്ന പിന്നാലെ പല ഭാഗത്ത് നിന്നാണ് എതിര്‍പ്പ് വന്നത്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് നീക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. പലരും മുംബൈക്ക് നല്‍കുന്ന പിന്തുണ പിന്‍വലിച്ച് കഴിഞ്ഞു. അതും പോരാഞ്ഞിട്ട് ഹാര്‍ദിക്കിനെതിരേയും താരങ്ങള്‍ തിരിഞ്ഞു. ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനെതിരേയും രോഹിത്തിന്റെയും മുംബൈയുടേയും ആരാധകര്‍ തിരിഞ്ഞിരിക്കുകയാണ്.

മോഡലായ സ്റ്റാന്‍കോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് അശ്ലീല കമന്റുമായി മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ നിറഞ്ഞു. നേരത്തെ, ഹാര്‍ദിക്കിനെ മുംബൈ നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെ വെറും ഒരു മണിക്കൂറില്‍ മുംബൈക്ക് എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) നഷ്ടമായത് നാലു ലക്ഷം ഫോളോവേഴ്‌സിനെയായിരുന്നു. മാത്രമല്ല, ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രണ്ട് ലക്ഷം പേരും മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തു. 

Scroll to load tweet…
Scroll to load tweet…

മുംബൈ വിടുകയാണെങ്കില്‍ രോഹിത് തന്റെ ആദ്യ ക്ലബ്ബായ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഇപ്പോഴത്തെ രൂപമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലാണ് കളിക്കേണ്ടതെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ചെന്നൈക്ക് ഇനിയും അമ്മാവന്‍മാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലെന്നും അതുകൊണ്ട് രോഹിത്തിനെ വേണ്ടെന്നും പറയുന്നുവരും ഉണ്ട്. ഇന്നലെ വാര്‍ത്താക്കുറിപ്പിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകാനായി നിയമിച്ച കാര്യം ഓദ്യോഗികമായി പുറത്തുവിട്ടത്.

2013ല്‍ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗിന് കീഴില്‍ ആദ്യ ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനം തുടര്‍ന്നപ്പോഴാണ് സീസണിടയില്‍വെച്ച് രോഹിത് മുംബൈ നായകനായി ചുമതലയേറ്റത്. ആ വര്‍ഷം കിരീടം നേടിയ മുംബൈ പിന്നീട് രോഹിത്തിന് കീഴില്‍ നാലു തവണ കൂടി ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായിരുന്നു.

രോഹിത് ആരാധകര്‍ നേരെ ചെന്നത് സിഎസ്‌കെയിലേക്ക്! ഹാര്‍ദിക്കിനെ നായകനാക്കിയപ്പോള്‍ കോളടിച്ചത് ചെന്നൈക്ക്