പരിതാപകരമായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം. 6.1 ഓവറില്‍ അഞ്ചിന് 57 എന്ന നിലയിലായിരുന്നു അവര്‍. ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ട് (5) മടങ്ങി.

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത 19.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. വെങ്കടേഷ് അയ്യര്‍ (52 പന്തില്‍ 70), മനീഷ് പാണ്ഡെ (31 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ആംഗ്കൃഷ് റഘുവന്‍ഷി (13) മാത്രാണ് രണ്ടക്കം കണ്ട മറ്റുതാരം. മുംബൈക്ക് വേണ്ടി നുവാന്‍ തുഷാര, ജസ്പ്രിത് ബുമ്ര എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്. 

പരിതാപകരമായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം. 6.1 ഓവറില്‍ അഞ്ചിന് 57 എന്ന നിലയിലായിരുന്നു അവര്‍. ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ട് (5) മടങ്ങി. മൂന്നാം ഓവറില്‍ രഘുവന്‍ഷിയും അതേ ഓവറില്‍ ശ്രേയസ് അയ്യരും (6) കൂടാരം കയറി. മൂവരേയും മടക്കിയത് തുഷായായിരുന്നു. സുനില്‍ നരെയ്‌നെ (8) ഹാര്‍ദിക് ബൗള്‍ഡാക്കി. റിങ്കു സിംഗാവാട്ടെ പിയൂഷ് ചൗളയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി. പിന്നീടാണ് ടീമിനെ രക്ഷിച്ച കൂട്ടുകെട്ടുണ്ടായത്. 

ഗാര്‍ഡിയോളയ്ക്ക് എമി മാര്‍ട്ടിനെസിനെ വേണം! അര്‍ജന്റൈന്‍ ഗോള്‍ കീപ്പറെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

മനീഷ് - വെങ്കടേഷ് സഖ്യം 83 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ സീസണില്‍ ആദ്യമായി അവസരം ലഭിച്ച മനീഷ് അവസരം ശരിക്കും മുതാലാക്കി. 31 പന്തുകള്‍ നേരിട്ട താരം രണ്ട് വീതം സിക്‌സും ഫോറും നേടി. പിന്നീടെത്തിയ ആന്ദ്രേ റസ്സല്‍ (7) റണ്ണൗട്ടായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. രമണ്‍ദീപ് സിംഗ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (0) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. അവസാന ഓവറില്‍ വെങ്കടേഷ് ബൗള്‍ഡായി. ബുമ്രയ്ക്കായിരുന്നു വിക്കറ്റ്. മൂന്ന് സിക്‌സും ആറ് ഫോറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. വൈഭവ് അറോറ (0) പുറത്താവാതെ നിന്നു. മാറ്റമൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മുംബൈ, മുഹമ്മദ് നബിക്ക് പകരം നമന്‍ ധിറിനെ ടീമില്‍ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ ഇംപാക്റ്റ് പ്ലയറായിട്ടായി കളിക്കും. 

അതെനിക്ക് നിര്‍ബന്ധമായിരുന്നു! ടി20 ലോകകപ്പ് ടീമിലെ നിര്‍ണായക തീരുമാനത്തെ കുറിച്ച് രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നെഹാല്‍ വധേര, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ടിം ഡേവിഡ്, ജെറാള്‍ഡ് കോട്‌സി, പിയൂഷ് ചൗള, ജസ്പ്രീത് ബുമ്ര, നുവാന്‍ തുഷാര.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.