ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും തങ്ങളുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയിലെ സ്ഥാനവും കളിക്കാരുടെ ഫോമും മത്സരത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. അശ്വനി കുമാറിന് പപകരം കൃഷ് ഭഗതിനെ ടീമില്‍ ഉള്‍പ്പെടുത്തി. ലെഗ് സ്പിന്നര്‍ രഘു ശര്‍മയും ടീമിലെത്തി. ചെന്നൈയും രണ്ട് മാറ്റം വരുത്തി. ഗുര്‍ജന്‍പ്രീത് സിംഗിന് പകരം രാമകൃഷ്ണ ഘോഷ് ടീമിലെത്തി. സ്പിന്നര്‍ അകെയ്ല്‍ ഹുസൈനും പുറത്തായി. പ്രശാന്ത് വീറാണ് പകരമെത്തിയത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ജാമി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, മുകേഷ് ചൗധരി.
മുംബൈ ഇന്ത്യന്‍സ്: വില്‍ ജാക്ക്സ്, റയാന്‍ റിക്കല്‍ടണ്‍(ഡബ്ല്യു), സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(സി), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, കൃഷ് ഭഗത്, ജസ്പ്രീത് ബുംറ, ഗസന്‍ഫര്‍.
ചെന്നൈക്ക് ആറും മുംബൈക്ക് നാലും പോയിന്റ് വീതമാണുള്ളത്. പോയിന്റ് പട്ടിക മാത്രം നോക്കുന്നവര്‍ക്ക് ഇതൊരു ചെറിയ കളിയാകും. എന്നാല്‍ ഐപിഎല്‍ ചരിത്രം അറിയാവുന്നവര്‍ പറയും, ഇതാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ എല്‍ക്ലാസിക്കോ. വാംഖഡേയില്‍ വീരന്മാരായ സിഎസ്‌കെയെ ഗുജറാത്ത് ടൈറ്റന്‍സ് ചെപ്പോക്കില്‍ നിലത്തിറക്കി. 8 കളിയില്‍ 6 പോയിന്‍്രറ് മാത്രമുളള സിഎസ്‌കെ തിരിച്ചുവരവിനായി ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന്റെ ബാറ്റിലേക്ക് തന്നെ.
കാത്തിരിപ്പിനൊടുവില്‍ ഗുജറാത്തിനെതിരെ നേടിയ അര്‍ധ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്കവാദിന് ആത്മവിശ്വാസം നല്‍കുമെന്നും പ്രതീക്ഷ. ചെപ്പോക്കില്‍ ഇന്നലെയും സിക്സാറുകള്‍ പറത്തിയ ധോണി വിക്കറ്റിനിടയിലെ ഓട്ടത്തിലും കോണ്‍ഫിഡന്റ് ആണെങ്കില്‍ മാത്രം ഇന്ന് കളിക്കാനിറങ്ങും. ലോകകപ്പ് ഹീറോകള്‍ കൂട്ടത്തോടെ നിറംമങ്ങിയതിന്റെ നിരാശയില്‍ ആണ് മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവ്, തിലക് യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ്.
ജസ്പ്രിത് ബുമ്ര നയിക്കുന്ന ബൗളിംഗ് നിര ചെപൊക്കിലെത്തിയത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 243 റന്‍സ് പോലും പ്രതിരോധിക്കാനാകാതെ. ഇനിയ്യുള്ള എല്ലാ മത്സരവും പ്ലേ ഓഫ് പോലെ പ്രധാനം എന്ന് കോച്ച മഹേല ജയവര്‍ദ്ധനെ ഓര്‍മിപ്പിക്കുന്നുണ്ട്.

