ഹോങ്‌കോംഗ് സിക്സസിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 89 റൺസ് വിജയലക്ഷ്യം പാകിസ്ഥാൻ 3.5 ഓവറിൽ മറികടന്നു.
ഹോങ്‌കോംഗ്: ഹോങ്‌കോംഗ് സിക്സസില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് തകര്‍പ്പൻ ജയം. ആറ് ഓവര്‍ വീതമുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തപ്പോള്‍ 12 പന്തില്‍ 41 റണ്‍സെടുത്ത ഖവാജ നാഫിയുടെയും 8 പന്തില്‍ 35 റണ്‍സെടുത്ത അബ്ബാസ് അഫ്രീദിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുക്കില്‍ 3.5 ഓവറില്‍ പാകിസ്ഥാന്‍ വിജയലക്ഷ്യം അടിച്ചെടുത്തു.
7 റണ്‍സുമായി അബ്ദുള്‍ സമദും ആറ് റണ്‍സുമായി ഇര്‍ഫാന്‍ ഖാനും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഒരോവര്‍ എറിഞ്ഞ ക്യാപ്റ്റൻ ക്രുനാല്‍ പാണ്ഡ്യ 31 റണ്‍സ് വഴങ്ങിയപ്പോള്‍ ടി നടരാജന്‍ ഒരോവറില്‍ 28 റണ്‍സ് വഴങ്ങി. ശശാങ്ക് സിംഗ് 14 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ രാഹുല്‍ തെവാത്തിയ 18 റണ്‍സിന് ഒരു വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ11 പന്തിൽ 40 റണ്‍സടിച്ച ശശാങ്ക് സിംഗിന്‍റെ ബാറ്റിംഗ് കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നിതീഷ് റാണ 14 പന്തില്‍ 19 റണ്‍സടിച്ചപ്പോള്‍ ഓപ്പണ്‍ ചെയ്ത രാഹുല്‍ ത്രിപാഠി 5 പന്തില്‍ 9 റണ്‍സെടുത്ത് പുറത്തായി. രാഹുല്‍ തെവാത്തിയയും ക്യാപ്റ്റൻ ക്രുനാല്‍ പാണ്ഡ്യയും ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ടി നിടരാജന്‍ 6 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.നാളെ യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.




