Asianet News MalayalamAsianet News Malayalam

നസീമിന്റെ പ്രായം ഇന്ത്യക്കാരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല; പ്രായത്തട്ടിപ്പ് വിവാദത്തില്‍ വിശദീകരണവുമായി പാക്കിസ്ഥാന്‍

ഇത്രയും ചെറിയ പ്രായത്തിലെ പക്വത നേടിയ കളിക്കാരനായതിനാലാണ് നസീമിന്റെ പ്രായം ചോദ്യം ചെയ്യപ്പെടുന്നതെന്നും നസീമിന് 16 വയസ് തന്നെയാണെന്നും വസീം ഖാന്‍ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു.

Naseem Shahs Age Controversy PCB CEO responds
Author
Sydney NSW, First Published Nov 25, 2019, 12:18 PM IST

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനായി അരങ്ങേറിയ പതിനാറുകാരന്‍ നസീം ഷായുടെ പ്രായത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. നസീമിന്റെ നിഷ്കളങ്കമായ മുഖത്തു നോക്കിയാല്‍ അറിയാം അവന്റെ പ്രായമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ പറഞ്ഞു.

ഇത്രയും ചെറിയ പ്രായത്തിലെ പക്വത നേടിയ കളിക്കാരനായതിനാലാണ് നസീമിന്റെ പ്രായം ചോദ്യം ചെയ്യപ്പെടുന്നതെന്നും നസീമിന് 16 വയസ് തന്നെയാണെന്നും വസീം ഖാന്‍ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ എന്ത് ചിന്തിക്കുന്നു എന്നത് പാക്കിസ്ഥാന്‍ കാര്യമാക്കുന്നില്ലെന്നും വസീം ഖാന്‍ വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാനായി അരങ്ങേറിയ നസീം ഷായെക്കുറിച്ച് പാക് മാധ്യമ പ്രവര്‍ത്തകനായ സാജ് സാദിഖ് കഴിഞ്ഞ വര്‍ഷം ചെയ്ത ട്വീറ്റാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. പതിനേഴുകാരന്‍ ബൗളറെന്നായിരുന്നു സാജ് സാദിഖ് കഴിഞ്ഞ വര്‍ഷം ചെയ്ത ട്വീറ്റില്‍ നസീം ഷായെ വിശേഷിപ്പിച്ചത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് താരമായ പതിനേഴുകാരനായ നസീം പുറത്തേറ്റ പരിക്കില്‍ നിന്ന് മുക്തനാവുന്നുവെന്നും പരിശീലനം പുനരാരംഭിച്ചുവെന്നുമായിരുന്നു സാജ് സാദിഖിന്റെ ട്വീറ്റ്. നസീം പാക്കിസ്ഥാനായി അരങ്ങേറിയതിന് പിന്നാലെ ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് നസീം ഷായ്ക്ക് പ്രായം ഓരോ വര്‍ഷം കൂടുമ്പോഴും കുറയുകയാണോ എന്ന് ചോദിച്ചിരുന്നു. ഇതാണ് നസീം ഷായുടെ പ്രതികരണത്തിലും പ്രതിഫലിച്ചത്.

ഇതാദ്യമായല്ല, പാക് ക്രിക്കറ്റില്‍ പ്രായത്തട്ടിപ്പ് ആരോപണം ഉയരുന്നത്. പാക്കിസ്ഥാനായി പതിനാറാം വയസില്‍ അരങ്ങേറിയ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി അടുത്തിടെ തന്റെ ആത്മകഥയില്‍ അരങ്ങേറുമ്പോള്‍ തനിക്ക് ശരിക്കും 19 വയസുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios