വരും ദിവസങ്ങളില്‍ തനിക്ക് കൂടുതല്‍ പന്തെറിയേണ്ടിവരില്ലെന്നാണ് കരുതുന്നതെന്ന് രണ്ടാം ദിനത്തിലെ കളിക്കുശേഷം സ്മത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്മിത്തിനും ഹെഡിനും പുറമെ പാര്‍ട് ടൈം സ്പിന്നറായി മാര്‍നസ് ലാബുഷെയ്നും ഓസിസ് നിരയില്‍ പന്തെറിയും. രണ്ടാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയുടെ വിക്കറ്റെടുത്ത ലിയോണ്‍ 13 ഓവര്‍ പന്തെറിഞ്ഞിരുന്നു. 

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ സ്പിന്നര്‍ നേഥന്‍ ലിയോണിന് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാകും. രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ബെന്‍ ഡക്കറ്റിന്‍റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെണ് വലതു തുടക്ക് പരിക്കേറ്റ ലിയോണിനെ തോളില്‍ താങ്ങിയാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. രണ്ടാം ടെസ്റ്റിനിറങ്ങിയതോടെ തുടര്‍ച്ചയായി 100 ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ സ്പിന്നറെന്ന റെക്കോര്‍ഡിട്ട ലിയോണിന് ടെസ്റ്റില്‍ തുടര്‍ന്ന് പന്തെറിയാനാകുമോ എന്ന കാര്യം സംശയമാണ്.

ആഷസിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റെടുത്ത ലിയോണ്‍ ബൗളിംഗില്‍ തിളങ്ങിയതിനൊപ്പം രണ്ടാം ഇന്നിംഗ്സില്‍ പാറ്റ് കമിന്‍സിനൊപ്പം നിര്‍ണായക കൂട്ടുകെട്ടില്‍ പങ്കാളിയായി ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചിരുന്നു. രണ്ടാം ദിനം അവസാന ഓവറുകളിലാണ് ലിയോണിന് പരിക്കേറ്റത്. ഇതോടെ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡുമാണ് രണ്ടാം ദിനം സ്പിന്നര്‍മാരായി ഓസീസിനുവേണ്ടി അവസാന ഓവറുകളില്‍ പന്തെറിഞ്ഞത്.

വരും ദിവസങ്ങളില്‍ തനിക്ക് കൂടുതല്‍ പന്തെറിയേണ്ടിവരില്ലെന്നാണ് കരുതുന്നതെന്ന് രണ്ടാം ദിനത്തിലെ കളിക്കുശേഷം സ്മത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്മിത്തിനും ഹെഡിനും പുറമെ പാര്‍ട് ടൈം സ്പിന്നറായി മാര്‍നസ് ലാബുഷെയ്നും ഓസിസ് നിരയില്‍ പന്തെറിയും. രണ്ടാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയുടെ വിക്കറ്റെടുത്ത ലിയോണ്‍ 13 ഓവര്‍ പന്തെറിഞ്ഞിരുന്നു.

വെസ്റ്റ് ഇന്‍ഡീസിന്‍റെ ലോകകപ്പ് യോഗ്യത തുലാസില്‍, ശ്രീലങ്ക-സിംബാബ്‌വെ പോരാട്ടം നിര്‍ണായകം

ലിയോണിന്‍റെ പരിക്ക് ചെറുതായിട്ട് തോന്നുന്നില്ലെന്നും ഈ ടെസ്റ്റില്‍ ഇനി പന്തെറിയാനാവുമോ എന്ന് തുടര്‍ പരിശോധനകള്‍ക്കുശേഷമെ വ്യക്തമാവൂ എന്നും സ്മിത്ത് പറഞ്ഞു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 278-4 എന്ന സ്കോറിലാണ് കളി നിര്‍ത്തിയത്. 45 റണ്‍സോടെ ഹാരി ബ്രൂക്കും 17 റണ്‍സോടെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍.

98 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ്, 48 റണ്‍സെടുത്ത സാക്ക് ക്രോളി, 42 റണ്‍സെടുത്ത ഒലി പോപ്പ്, 10 റണ്‍സെടുത്ത ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആറ് വിക്കറ്റ് ശേഷിക്കെ ഓസീസ് സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 138 റണ്‍സ് കൂടി വേണം.