Asianet News MalayalamAsianet News Malayalam

കോലിയും രോഹിത്തുമല്ല, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വെല്ലുവിളിയാവുന്ന താരത്തെ വെളിപ്പെടുത്തി ലിയോണ്‍

ഇന്ത്യന്‍ പിച്ചുകളിലെ ഈ റണ്‍ പ്രവാഹം ഓസ്‌ട്രേലിയയിലും ജയ്‌സ്വാളിന് തുടരാനാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

nathan lyon names indian cricketer who great challenge for australia
Author
First Published Aug 21, 2024, 11:37 AM IST | Last Updated Aug 21, 2024, 11:37 AM IST

മെല്‍ബണ്‍: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളിയാവുന്ന താരത്തെ വെളിപ്പെടുത്തി സ്പിന്നര്‍ നതാന്‍ ലിയോണ്‍. നവംബര്‍ ഇരുപത്തിരണ്ടിനാണ് ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയ്ക്ക് തുടക്കമാവുക. ഒന്‍പത് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ 1028 റണ്‍സെടുത്ത യശസ്വീ ജയ്‌സ്വാളിനെയാണ് വരാനിരിക്കുന്ന പരമ്പരയില്‍ നതാന്‍ ലിയോണ്‍ ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരട്ട സെഞ്ചുറിയടക്കം ജയ്‌സ്വാള്‍ നേടിയത് 712 റണ്‍സ്.

ഇന്ത്യന്‍ പിച്ചുകളിലെ ഈ റണ്‍ പ്രവാഹം ഓസ്‌ട്രേലിയയിലും ജയ്‌സ്വാളിന് തുടരാനാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ജയ്‌സ്വാളിന്റെ പ്രകടനം അപകടരകമായിരുന്നുവെന്നും ഓസ്‌ട്രേലിയയില്‍ ഇതാവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഇരിക്കുകയാണ് ലക്ഷ്യമെന്നും നതാന്‍ ലിയോണ്‍. ഇന്ത്യന്‍ ഓപ്പണറെ നേരിടാന്‍ താന്‍ പുതിയ തന്ത്രങ്ങള്‍ തയ്യാറാക്കുകയാണെന്നും ഓസ്‌ട്രേലിയന്‍ സ്പിന്നര്‍. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പര്യടനത്തില്‍ ഇരുപത് വിക്കറ്റ് നേടിയ ടോം ഹാര്‍ട്ട്‌ലിയുമായി ലിയോണ്‍ പലതവണ സംസാരിച്ചുകഴിഞ്ഞു.\

ടോസ് നേടിയാല്‍ എന്തെടുക്കണമെന്ന് രോഹിത് മറക്കും! പക്ഷേ, ഒരു കാര്യം മറക്കില്ല: വെളിപ്പെടുത്തി വിക്രം റാത്തോര്‍

2014ന് ശേഷം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ പിടിച്ചു കെട്ടാന്‍ ഓസീസിന് കഴിഞ്ഞിട്ടില്ല. ഇത്തവണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ട്രോഫി തിരിച്ചുപിടിക്കാന്‍ ഇറങ്ങുമ്പോള്‍ ലിയോണ്‍ തന്നെയാണ് ഓസീസിന്റെ പ്രധാന ആയുധം. 129 ടെസ്റ്റില്‍ 530 വിക്കറ്റ് നേടിയ ബൗളറാണ് ലിയോണ്‍. ഇന്ത്യക്കെതിരെ 27 ടെസ്റ്റില്‍ 121 വിക്കറ്റും ലിയോണ്‍ സ്വന്തമാക്കി.

നിലവില്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് ലിയോണ്‍. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ലിയോണും ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

Latest Videos
Follow Us:
Download App:
  • android
  • ios