വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്ന ന്യൂസിലന്‍ഡ് താരം ഗ്രാന്റ് ഇലിയട്ടിന് ആശംസകള്‍ അറിയിച്ച് നഥാന്‍ മക്കല്ലം. ട്വിറ്ററിലാണ് താരം ആശംസകള്‍ അറിയിച്ചത്. എന്നാല്‍ മക്കല്ലം വിഡ്ഢി ദിനത്തില്‍ ഒപ്പിച്ച ചെറിയൊരു പണിയാണെന്ന് മാത്രം.

വെല്ലിങ്ടണ്‍: വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്ന ന്യൂസിലന്‍ഡ് താരം ഗ്രാന്റ് ഇലിയട്ടിന് ആശംസകള്‍ അറിയിച്ച് നഥാന്‍ മക്കല്ലം. ട്വിറ്ററിലാണ് താരം ആശംസകള്‍ അറിയിച്ചത്. എന്നാല്‍ മക്കല്ലം വിഡ്ഢി ദിനത്തില്‍ ഒപ്പിച്ച ചെറിയൊരു പണിയാണെന്ന് മാത്രം. മക്കല്ലത്തിന്റെ ട്വീറ്റ് പോസിറ്റീവായി എടുത്ത എലിയറ്റ്. വീണ്ടും ദേശീയ ജേഴ്‌സില്‍ കളിക്കാന്‍ ഒരുങ്ങുകയാണെന്ന് മറിച്ച് ട്വീറ്റും കൊടുത്തു. 

മുന്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍ നഥാന്‍ മക്കല്ലത്തിന്റെ ട്വീറ്റ് ഇങ്ങനെ.. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഗ്രാന്റ് ഇലിയറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കാന്‍ വയ്യ. ലോകകപ്പ് ടീമിലേക്ക് ലഭ്യമാവുമെന്നും മക്കല്ലം ട്വീറ്റില്‍ പറയുന്നു. 

Scroll to load tweet…

മറുപടി ട്വീറ്റ് ഇങ്ങനെ... വീണ്ടും രാജ്യത്തിന് വേണ്ടി കളിക്കുന്നതിത് കാത്തിരിക്കാന്‍ വയ്യ. ട്വീറ്റ് വായിക്കാം...

Scroll to load tweet…