Asianet News MalayalamAsianet News Malayalam

നിങ്ങളെന്തിനാണ് മഹത്തായ ഒരു ട്വീറ്റ് നശിപ്പിച്ചത്? ജന്മദിനത്തില്‍ സൂര്യകുമാറിനോട് ജെയിംസ് നീഷമിന്റെ ചോദ്യം

ന്യൂസിലന്‍ഡിനായി 12 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് നീഷം. 709 റണ്‍സാണ് സമ്പാദ്യം. 71 ഏകദിനങ്ങളും 48 ടി20 മത്സരങ്ങളിലും കിവീസ് ജേഴ്‌സിയണിഞ്ഞു.

neesham questions suryakumar yadav for ruining his birthday tweet
Author
First Published Sep 17, 2022, 8:22 PM IST

വെല്ലിംഗ്ടണ്‍: ഇന്ന് 32-ാം ജന്മദിനം ആഘോഷിക്കുകയാണ് ന്യൂസിലന്‍ഡ് ഓപ്പണര്‍ ജെയിംസ് നീഷം. നിലവില്‍ ക്രിക്കറ്റ് ഫീല്‍ഡിലെ രസകരമായ വ്യക്തിത്വത്തിന് ഉടമയാണ് നീഷം. അദ്ദേഹത്തിന്റെ ട്വീറ്റുകളില്‍ മിക്കതും ചിരിക്കാനുള്ള വകയുണ്ടാക്കറുണ്ട്. ഇപ്പോള്‍ ജന്മദിനത്തില്‍ നിരവധി ആശംസകളും താരത്തിന് ലഭിക്കുന്നു. 

പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ അയച്ച പിറന്നാള്‍ സന്ദേശത്തിന് നീഷം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സന്ദേശം ഇങ്ങനെയായിരുന്നു... ''165.84 സ്‌ട്രൈക്ക് റേറ്റിലാണ് നീഷം ടി20 ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നത്. ഐസിസി മുഴുവന്‍ സമയ അംഗത്വമുള്ള ടീമുകളില്‍ നിന്ന് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന് മാത്രമാണ് ഇതിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റുള്ളത്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ക്ക് ജന്മദിനാശംസകള്‍.'' ഇതായിരുന്നു അവരുടെ സന്ദേശം. 

neesham questions suryakumar yadav for ruining his birthday tweet

ഇതിന് നീഷം നല്‍കിയ മറുപടിയാണ് ഏറെ രസകരം. ഇക്കാര്യം സൂര്യകുമാര്‍ യാദവിന്റെ ശ്രദ്ധയില്‍ പെടുത്തിയാണ് നീഷം മറുപടി അയച്ചത്. ''നിങ്ങള്‍ എന്തിനാണ് മഹത്തായ ഒരു ട്വീറ്റ് നശിപ്പിച്ചത്?'' നീഷം, സൂര്യയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ചോദിച്ചു. ചിരിയോടെയാണ് ആരാധകര്‍ ട്വീറ്റിനെ എതിരേറ്റത്. ട്വീറ്റ് വായിക്കാം...

ന്യൂസിലന്‍ഡിനായി 12 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് നീഷം. 709 റണ്‍സാണ് സമ്പാദ്യം. 71 ഏകദിനങ്ങളും 48 ടി20 മത്സരങ്ങളിലും കിവീസ് ജേഴ്‌സിയണിഞ്ഞു. ഏകദിനത്തില്‍ 1409 റണ്‍സ് നേടി. 607 ടി20 റണ്‍സും നീഷമിനുണ്ട്. വാലറ്റത്ത് കളിക്കാനെത്തുന്ന നീഷമിനെ വ്യത്യസ്തനാക്കുന്നത് സ്‌ട്രൈക്ക് റേറ്റാണ്. 

neesham questions suryakumar yadav for ruining his birthday tweet

ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് നീഷം. 173.29 സ്‌ട്രൈക്ക് റേറ്റുള്ള സൂര്യകുമാറാണ് ഒന്നാമന്‍. നീഷം രണ്ടാം സ്ഥാനത്തുണ്ട്. 156.64 സ്‌ട്രൈക്ക് റേറ്റുള്ള ന്യൂസിലന്‍ഡിന്റെ കോളില്‍ മണ്‍റോയാണ് ഇക്കാര്യത്തില്‍ മൂന്നാമന്‍. വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രേ റസ്സല്‍ 156.00 സ്‌ക്ക്രൈ് റേറ്റോടെ നാലാമതുണ്ട്. വിന്‍ഡീസിന്റെ തന്നെ എവിന്‍ ലൂയിസ് (155.51) അഞ്ചാമതുമാണ്.

Follow Us:
Download App:
  • android
  • ios