മൂന്ന് പേര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. 21 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. അമിര്‍ ജാംഗോ 16ഉം അക്കീം അഗസ്റ്റീ 17ഉം റണ്‍സെടുത്തപ്പോള്‍ മറ്റ് ബാറ്റര്‍മാരെല്ലാം ഒറ്റ അക്കത്തില്‍ പുറത്തായി.

ഷാർജ: ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടവുാമായി നേപ്പാള്‍. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 90 റണ്‍സിന് തോല്‍പിച്ച് നേപ്പാള്‍ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ നേപ്പാള്‍ 19 റണ്‍സിന് ജയിച്ചിരുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചപ്പോള്‍ 17.1 ഓവറില്‍ വെറും 83 റണ്‍സിന് ഓള്‍ ഔട്ടായി വിന്‍ഡീസ് വീണ്ടും നാണംകെട്ടു.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് പേര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. 21 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. അമിര്‍ ജാംഗോ 16ഉം അക്കീം അഗസ്റ്റീ 17ഉം റണ്‍സെടുത്തപ്പോള്‍ മറ്റ് ബാറ്റര്‍മാരെല്ലാം ഒറ്റ അക്കത്തില്‍ പുറത്തായി. നേപ്പാളിന് വേണ്ടി മുഹമ്മദ് ആദില്‍ അലാം 24 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുശാല്‍ ബുര്‍ട്ടേല്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ ഓപ്പണര്‍ ആസിഫ് ഷെയ്ഖിന്‍റെയും(47 പന്തില്‍ 68), സുദീപ് ജോറ(39 പന്തില്‍ 63) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സ് കൂട്ടുകെട്ടുയർത്തി.

Scroll to load tweet…

ഇത് പുതിയ ചരിത്രം

വിന്‍ഡീസിനു വേണ്ടി കെയ്ല്‍ മയേഴ്സും ക്യാപ്റ്റന്‍ അക്കീല്‍ ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതാദ്യമായണ് നേപ്പാള്‍ ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെ ടി20 പരമ്പര സ്വന്തമാക്കുന്നത്. ഐസിസി ടി20 ടീം റാങ്കിംഗില്‍ 18ാം സ്ഥാനത്താണ് നിലവില്‍ നേപ്പാള്‍. ഐസിസി ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെ അസോസിയേറ്റ് പദവിയുള്ള രാജ്യം നേടുന്ന ഏറ്റവും വലിയ വിജയ മാര്‍ജിനുമാണിത്. അതുപോലെ ടെസ്റ്റ് പദവിയുള്ള ഒരു ടീം ഒരു അസോസിയേറ്റ് ടീമിനെതിരെ വഴങ്ങുന്ന ഏറ്റവും വലയ തോല്‍വിയെന്ന നാണക്കേടും വിന്‍ഡീസിന്‍റെ തലയിലായി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക