ആറാമനായിറങ്ങി ഒരറ്റത്ത് നിലയുറപ്പിച്ച തേജ നിഡമനു അര്‍ധ സെഞ്ചുറി നേടി. തേജ 51 പന്തില്‍58* റണ്‍സുമായി പുറത്താകാതെ നിന്നു.

ആംസ്റ്റല്‍വീന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍(Netherlands vs West Indies 1st ODI) മഴയുടെ കളിക്കിടെ മാന്യമായ സ്‌കോറുമായി നെതര്‍ലന്‍ഡ്‌സ്. വിആര്‍എ ക്രിക്കറ്റ് ഗ്രൗണ്ടില്‍(VRA Cricket Ground) ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 45 ഓവറില്‍ ഏഴ് വിക്കറ്റിന് 240 റണ്‍സെടുത്തു. പുറത്താകാതെ അര്‍ധ സെഞ്ചുറി നേടിയ അരങ്ങേറ്റക്കാരന്‍ തേജ നിഡമനു(Teja Nidamanuru) ആണ് ടോപ് സ്‌കോറര്‍. കെയ്‌ല്‍ മെയേര്‍സും(Kyle Mayers), അക്കീല്‍ ഹൊസൈനും(Akeal Hosein) രണ്ട് വീതം വിക്കറ്റ് നേടി.

ഓപ്പണിംഗ് വിക്കറ്റില്‍ വിക്രംജീത് സിംഗും മാക്‌സ് ഒഡൗഡും മികച്ച തുടക്കമാണ് നെതര്‍ലന്‍ഡ്‌സിന് നല്‍കിയത്. 12-ാം ഓവറില്‍ മാത്രമാണ് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ വിന്‍ഡീസിനായത്. 45 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറുമായി 47 റണ്‍സെടുത്ത വിക്രംജീത്, അക്കീല്‍ ഹൊസൈന്‍റെ പന്തില്‍ എല്‍ബിയാവുകയായിരുന്നു. ഈസമയം 63 റണ്‍‍സിലെത്തിയ നെതര്‍ലന്‍ഡ്‌സിന് പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്‌ടമായത് തിരിച്ചടിയായി. 

ഒഡൗഡ് ഒരറ്റത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നാമന്‍ മൂസാ അഹമ്മദിനെയും അക്കീല്‍ ഹൊസൈന്‍ മടക്കിയത് തിരിച്ചടിയായി. 29 പന്തില്‍ 13 റണ്‍സാണ് താരത്തിന്‍റെ നേട്ടം. ഒഡൗഡാവട്ടെ 69 പന്തില്‍ 39 റണ്‍സുമായി ഹെയ്‌ഡന്‍ വാല്‍ഷിന്‍റെ പന്തില്‍ മടങ്ങി. പിന്നീട് വന്നവരില്‍ ബാഡി ലീഡ്(27 പന്തില്‍ 17), സ്‌കോട് എഡ്‌വേഡ്‌സ്(19 പന്തില്‍ 19), പീറ്റര്‍ സീലാര്‍(16 പന്തില്‍ 14), ലോഗന്‍ വാന്‍ ബീക്ക്(13 പന്തില്‍ 11) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. കെയ്‌ല്‍ മെയേര്‍സ്, ആന്‍ഴേസ്‌ണ്‍ ഫിലിപ്പ്, അല്‍സാരി ജോസഫ് എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. 

Scroll to load tweet…

എന്നാല്‍ ആറാമനായിറങ്ങി ഒരറ്റത്ത് നിലയുറപ്പിച്ച തേജ നിഡമനു അര്‍ധ സെഞ്ചുറി നേടി. തേജ 51 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമായി 58* റണ്‍സെടുത്ത് പുറത്താകാതെ നിന്നു. തേജയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഒരു പന്തില്‍ 2* റണ്‍സുമായി റിയന്‍ ക്ലൈന്‍ ആയിരുന്നു കൂട്ട്. 

ഹിറ്റ്‌മാന്‍, എബിഡി, വാര്‍ണര്‍ പുറത്ത്! ഓള്‍ടൈം ഐപിഎല്‍ ഇലവനുമായി വസീം ജാഫര്‍, നിറയെ സര്‍പ്രൈസ്