രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ബൗളിംഗ് ആക്രമണം  നയിച്ചത് ഭുവനേശ്വര്‍ കുമാറായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറെ രണ്ട് കളികളിലും പവര്‍പ്ലേയില്‍ തന്നെ പുറത്താകി ഭുവനേശ്വര്‍ കുമാര്‍ നല്‍കിയ തുടക്കമാണ് ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണായകമായത്. ബാറ്റിംഗില്‍ ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ രണ്ടാം മത്സരത്തില്‍ രവീന്ദ്ര ജഡേജ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

കറാച്ചി: ഒടുവില്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ച് നല്ലവാക്കുകളുമായി മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയങ്ങളുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറ്റൈറ്റുകളാണെന്ന് അഫ്രീദി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായി ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീം അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും പ്രത്യേകിച്ച് ഇന്ത്യയുടെ ബൗളിംഗ് ശരിക്കും മതിപ്പുളവാക്കിയെന്നും വ്യക്തമാക്കിയാണ് അഫ്രീദി ട20 ലോകകപ്പില്‍ ഇന്ത്യ ഫേവറൈറ്റുകളാണെന്നും കൂടി വ്യക്തമാക്കിയത്.

പരമ്പര തൂത്തുവാരി റെക്കോര്‍ഡിടാന്‍ ഹിറ്റ്മാന്‍, ആദ്യ ജയത്തിനായി ബട്‌ലര്‍, മൂന്നാം ടി20 ഇന്ന്

എഡ്ജ്ബാസ്റ്റണില്‍ ഇന്നലെ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെ 49 റണ്‍സിന് തകര്‍ത്ത് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2-0ന് സ്വന്തമാക്കിയതിന് പിന്നാലെയാണ് അഫ്രീദിയുെ പരാമര്‍ശം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. നേരത്തെ ആദ്യ മത്സരത്തില്‍ വിരാട് കോലി, ജസ്പ്രീത്ബുമ്ര, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നീ പ്രമുഖരില്ലാതെ ഇറങ്ങിയിട്ടും ഇന്ത്യ 50 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു.

Scroll to load tweet…