Asianet News MalayalamAsianet News Malayalam

മാക്‌സ്‌വെല്‍ നിരാശപ്പെടുത്തി, സ്മിത്ത് തിളങ്ങി! സന്നാഹത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഓസീസിന് മികച്ച സ്‌കോര്‍

സ്മിത്ത് - ജോഷ് ഇന്‍ഗ്ലിസ് (0) സഖ്യമാണ് ഓസീസിന് വേണ്ടി ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ തന്നെ ഇന്‍ഗ്ലിസ് മടങ്ങി. മൂന്നാമനായി ക്യാരി ക്രീസിലേക്ക്. മൂന്നാം വിക്കറ്റില്‍ ക്യാരി - സ്മിത്ത് സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു.

Nethrlands need 167 runs to win against australia in odi world cup warm up saa
Author
First Published Sep 30, 2023, 9:04 PM IST

തിരുവനന്തപുരം: ഏകദിന ലോകകപ്പ് സന്നാഹത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നെതര്‍ലന്‍ഡ്‌സിന് 167 റണ്‍സ് വിജയലക്ഷ്യം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കനത്ത മഴയെ തുടര്‍ന്ന് 23 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് സ്റ്റീവ് സ്മിത്തിന്റെ (55) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കാമറൂണ്‍ ഗ്രീന്‍ (34), അലക്‌സ് ക്യാരി (28) എന്നിവരും തിളങ്ങി. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്, വാന്‍ ഡെര്‍ മെര്‍വെ, ബാസ് ഡീ ലീഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സ്മിത്ത് - ജോഷ് ഇന്‍ഗ്ലിസ് (0) സഖ്യമാണ് ഓസീസിന് വേണ്ടി ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ തന്നെ ഇന്‍ഗ്ലിസ് മടങ്ങി. മൂന്നാമനായി ക്യാരി ക്രീസിലേക്ക്. മൂന്നാം വിക്കറ്റില്‍ ക്യാരി - സ്മിത്ത് സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ക്യാരിയെ വാന്‍ ഡെര്‍ മെര്‍വെ ബൗള്‍ഡാക്കി. നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ (5) നിരാശപ്പെടുത്തി.  തുടര്‍ന്ന് ഗ്രീന്‍ - സ്മിത്ത് സഖ്യം തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഗ്രീനിനൊപ്പം 35 റണ്‍സ് ചേര്‍ത്ത ശേഷം സ്മിത്ത് മടങ്ങി. വൈകാതെ ഗ്രീനും. 26 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടി. പാറ്റ് കമ്മിന്‍സ് (1), മാത്യൂ ഷോര്‍ട്ട് (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ (22 പന്തില്‍ പുറത്താവാതെ 24) ഇന്നിംഗ്‌സ് ഓസീസിന് നിര്‍ണായകമായി. മര്‍നസ് ലബുഷെയ്ന്‍ (3) പുറത്താവാതെ നിന്നു. 

അതേസമയം, ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് സന്നാഹമത്സരം കടുത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഗുവാഹത്തിയില്‍ നടക്കേണ്ട മത്സരത്തിന് ടോസിട്ടിരുന്നു. എന്നാല്‍ കനത്ത മഴയെത്തിയതോടെ മത്സരം ഉപേക്ഷിച്ചു. ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് ഒരോവര്‍ പോലും എറിയാന്‍ സാധിച്ചില്ല. കന്നത്ത ചൂടില്‍ ബൗളര്‍മാര്‍ എറിഞ്ഞു തളരാതിരിക്കാനാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ എട്ടിന് ലോകകപ്പില്‍ ഓസ്ട്രേലിയയെ നേരിടുന്നതിന് മുമ്പ് ഇന്ത്യ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തും. ചൊവ്വാഴ്ച്ച നെതര്‍ലന്‍ഡ്സിനെയാണ് ഇന്ത്യ നേരിടുക.

ഏഷ്യന്‍ ഗെയിംസ്: പാകിസ്ഥാനെ തൂത്തെറിഞ്ഞ് ഇന്ത്യ! ചരിത്രത്തിലെ ഏറ്റവും വലിയ ജയം; സ്‌ക്വാഷിലും പാക് പട വീണു

Follow Us:
Download App:
  • android
  • ios